കാസര്‍കോട്: തൃക്കരിപ്പൂരില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫിസിനു സമീപത്തു നിന്നു മാരകായുധങ്ങള്‍ കണ്ടെടുത്തു. നഗരത്തില്‍ തന്നെ സ്‌ഥിതി ചെയ്യുന്ന ഓഫിസിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നാണ് ബോംബുകളും വടിവാളുകളും ഉള്‍പ്പെടെയുള്ള വസ്‌തുക്കളഅ കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്‌്‌റ്റഡിയിലെടുത്തിട്ടുണ്ട്.
അതിനിടെ തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ കെ.എ അലിയാണു പൊലീസ് പിടിയിലായത്. ആലുവയില്‍ വച്ചായിരുന്നു അറസ്‌റ്റ്. കൈ വെട്ടിയ സംഭവത്തിന്റ ഗൂഢാലോചനയില്‍ ഇയാള്‍ക്കു പങ്കുള്ളതായി സംശയിക്കുന്നു. അലിയുടെ പക്കല്‍ നിന്നു വ്യാജ എസ്‌എസ്‌എല്‍സി ബുക്കുകളും കൃത്രിമ തിരിച്ചറിയല്‍ രേഖകളും പിടിച്ചെടുത്തു. കേസിലെ പ്രതികള്‍ക്കു വേണ്ടി വ്യാജ വിലാസത്തില്‍ പാസ്‌പോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കേസിലെ പ്രതികളുമായി ബന്ധമുള്ള നെല്ലിമറ്റം മലേക്കുടി എം.എം. സുല്‍ഫിക്കറെ (34) യും വ്യാജവിലാസത്തില്‍ ഒട്ടേറെ സിം കാര്‍ഡുകള്‍ കൈവശപ്പെടുത്തിയ ആലുവ തായിക്കാട്ടുകര സകാഞ്ഞിരത്തിങ്കല്‍ അബ്‌ദുല്‍ ബഷീനെയും (41) പൊലീസ് ഇന്നലെ അറസ്‌റ്റു ചെയ്‌തിരുന്നു. ആള്‍മാറാട്ടം നടത്തി കൈവശപ്പെടുത്തിയ സിംകാര്‍ഡ് ഉപയോഗിച്ചു മുഖ്യപ്രതികളുമായി നേരിട്ടു സംസാരിച്ച കുറ്റത്തിനാണു സുല്‍ഫിക്കറെ മൂവാറ്റുപുഴ പൊലീസ് അറസ്‌റ്റു ചെയ്‌തത്.
Discussion about this post