Tuesday, December 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രളയം സാമൂഹ്യ യാഥാര്‍ഥ്യങ്ങളെ അപഗ്രഥിക്കാന്‍ അവസരമുണ്ടാക്കി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

by Punnyabhumi Desk
Sep 21, 2018, 04:51 pm IST
in കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് സമീപകാലത്തുണ്ടായ പ്രളയം മനുഷ്യരുടെ വിവിധ പ്രവര്‍ത്തനങ്ങളെയും സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെയും സൂക്ഷ്മമായി അപഗ്രഥിക്കാന്‍ അവസരം നല്‍കുന്നുവെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തെത്തുടര്‍ന്ന് സ്ഫിയര്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാരിതര ഏജന്‍സികളുടെ സ്റ്റേറ്റ് ഇന്റര്‍ ഏജന്‍സി കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യുതി ഉത്പാദനത്തിന് ജലസ്രോതസ്സുകളെ ഉപയോഗിക്കുന്ന രീതി കാലഹരണപ്പെട്ടതാണെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഓരോ വീട്ടിലും വൈദ്യുതി ഉത്പാദിപ്പിക്കുന്ന അവസ്ഥ വരണം. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഒഴുകുന്ന സോളാര്‍ പാനലുകളിലൂടെ വൈദ്യുതി ഉത്പാദിപ്പിക്കുകയും ബാക്കിവരുന്ന വൈദ്യുതി അയല്‍ക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരം സുസ്ഥിര നടപടികള്‍ വികസിപ്പിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യണമെന്നും സ്പീക്കര്‍ പറഞ്ഞു.

മണ്‍സൂണ്‍ കാലങ്ങളില്‍ ആവര്‍ത്തിക്കുന്ന റോഡ് പുനര്‍ നിര്‍മാണം പോലുള്ള പ്രവൃത്തികളെക്കുറിച്ചും നാം ജാഗ്രത പാലിക്കണം. വെള്ളത്തെ പ്രതിരോധിക്കുന്ന തരത്തിലുള്ള നിര്‍മാണ സാങ്കേതിക വിദ്യയാണ് റോഡ് നിര്‍മാണത്തില്‍ അവലംബിക്കേണ്ടത്.

സംസ്ഥാനത്ത് പരിസ്ഥിതി സന്തുലനത്തിന് സംഘകൃഷി സമ്പ്രദായം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. സമുദ്രനിരപ്പിനു താഴെ ജലനിലയുള്ള കോള്‍നിലങ്ങളിലെ കൃഷി സംഘകൃഷി രീതിയിലുള്ളതാണ്. കൊയ്ത്തിന് ഡ്രോണുകള്‍ ഉപയോഗിക്കുന്നതടക്കമുള്ള അതിനൂതന സമ്പ്രദായങ്ങളെക്കുറിച്ച് കര്‍ഷകര്‍ ആലോചിച്ചുതുടങ്ങിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

സംസ്ഥാനത്തുണ്ടായ പ്രളയദുരിതങ്ങളെ നാം ധീരമായി നേരിട്ടുകൊണ്ടിരിക്കുകയാണ്. സുനാമി തൂത്തെറിഞ്ഞ ഇന്‍ഡോനേഷ്യന്‍ ദ്വീപുകളെ മൂന്നു വര്‍ഷത്തിനുള്ളില്‍ പുന:സൃഷ്ടിച്ചതുപോലെ നമ്മുടെ സംസ്ഥാനവും വളരെ പെട്ടെന്ന് പുനര്‍നിര്‍മിക്കപ്പെടണമെന്നും സ്പീക്കര്‍ പറഞ്ഞു.

പ്രളയാനന്തരം സംസ്ഥാനത്തുണ്ടായ ഭവന, ആരോഗ്യ, വിദ്യാഭ്യാസ, രംഗങ്ങളിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മുപ്പതോളം സര്‍ക്കാരിതര ഏജന്‍സികള്‍ നടത്തിയ പഠനങ്ങള്‍ സ്പീക്കര്‍ വിലയിരുത്തി.

ShareTweetSend

Related News

കേരളം

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

കേരളം

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

കേരളം

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

Discussion about this post

പുതിയ വാർത്തകൾ

ഹിന്ദു കുടുംബ സമീക്ഷ: കോഴിക്കോട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍

ഹിന്ദു കുടുംബ സമീക്ഷ: വയനാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: തൃശൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: പാലക്കാട് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കണ്ണൂര്‍ ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

ഹിന്ദു കുടുംബ സമീക്ഷ: കാസര്‍ഗോഡ് ജില്ലയില്‍ സ്വാഗത സംഘം രൂപീകരിച്ചു

മധുസൂദനന്‍ നായര്‍ നിര്യാതനായി

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies