Sunday, August 31, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കോട്ടൂരില്‍ അന്തര്‍ദേശീയ ആന പുനരധിവാസകേന്ദ്രം: ധാരണാപത്രം ഒപ്പിട്ടു

by Punnyabhumi Desk
Sep 21, 2018, 04:57 pm IST
in കേരളം

തിരുവനന്തപുരം: കോട്ടൂരില്‍ അന്തര്‍ദേശീയ നിലവാരമുള്ള ആന പുനരധിവാസ കേന്ദ്രം സ്ഥാപിക്കാന്‍ ഭവനനിര്‍മാണബോര്‍ഡുമായി വനം വകുപ്പ് ധാരണാപത്രം ഒപ്പിട്ടു. മന്ത്രിമാരായ കെ. രാജു,  ഇ. ചന്ദ്രശേഖരന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പിട്ടത്.

തിരുവനന്തപുരത്ത് കോട്ടൂരിനടുത്ത് കാപ്പുകാട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആന പുനരധിവാസകേന്ദ്രം അന്തര്‍ദേശീയ നിലവാരത്തിലാക്കുന്നതിനു കിഫ്ബിയില്‍ നിന്ന് 105 കോടി രൂപ ലഭ്യമാക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ പദ്ധതി റിപ്പോര്‍ട്ട് എന്‍ജിനീയറിംഗ് ഡിസൈന്‍, അടങ്കല്‍ എന്നിവ സഹിതം കിഫ്ബിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കാട്ടാനകളെ ഒറ്റയായും കൂട്ടമായും പാര്‍പ്പിക്കാനുള്ള എന്‍ക്ലോഷറുകള്‍, കുട്ടിയാനകള്‍ക്കുള്ള പ്രത്യേക പരിചരണകേന്ദ്രം, മഴവെള്ളം ശേഖരിക്കാനുള്ള വലിയ കുളങ്ങള്‍, മൃഗാശുപത്രി, ഓഫീസ് സമുച്ചയം, പാപ്പാന്‍മാര്‍ക്കും മറ്റുമുള്ള പരിശീലന കേന്ദ്രം, ആനമ്യൂസിയം, ബയോളജിക്കല്‍ പാര്‍ക്ക്, ആനപ്പാപ്പാന്മാര്‍ക്കുള്‍പ്പെടെ ജീവനക്കാര്‍ക്കുള്ള പാര്‍പ്പിട സമുച്ചയം, ആനയ്ക്കുള്ള ഭക്ഷണശാല, നെയ്യാര്‍ റിസര്‍വോയറിന്റെ ഭാഗമായ ജലാശയം, ജലാശയത്തില്‍ വിഹരിക്കുന്ന ആനകളെ വീക്ഷിക്കുന്നതിന് സന്ദര്‍ശകര്‍ക്കുള്ള ഭക്ഷണശാല, ടോയ്‌ലെറ്റ് ബ്ലോക്ക്, പാര്‍ക്കിംഗ് സൗകര്യം, സന്ദര്‍ശകര്‍ക്കായി നിലവിലുള്ള താമസസൗകര്യം നവീകരിക്കല്‍, ഗാര്‍ഡന്‍ നിര്‍മാണം, വൃക്ഷവത്കരണം എന്നീ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന പദ്ധതിയുടെ അടങ്കല്‍ തുക 113 കോടിയാണ്. കിഫ്ബിയില്‍ നിന്ന് ഫണ്ട് ലഭ്യമായാലുടന്‍ പദ്ധതിയുടെ നിര്‍മാണം ആരംഭിക്കും. ഡിസംബറില്‍ ആരംഭിച്ച് 2020 ഒക്ടോബര്‍ അവസാനത്തോടെ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതി. കേരളത്തിലെ ഇക്കോടൂറിസം മേഖലയ്ക്ക് ഈ പദ്ധതി വലിയ മുതല്‍ക്കൂട്ടായിരിക്കുമെന്ന് വനംമന്ത്രി അറിയിച്ചു.

തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്‌നോളജി ഗ്രൂപ്പ്, ആര്‍.റ്റി.എഫ് ഇന്‍ഫ്രാ പ്രൈവറ്റ് ലി. എന്നീ സ്ഥാപനങ്ങളാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നെയ്യാര്‍-പേപ്പാറ വനവികസന ഏജന്‍സിയാണ് പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍. കേരള ഭവന നിര്‍മാണ ബോര്‍ഡിനാണ് നിര്‍വഹണ ചുമതല. കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ., ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി. പ്രസാദ്, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ പി.കെ. കേശവന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

കേരളം

ചിന്മയ കുടുംബ സംഗമം 30ന്

കേരളം

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

Discussion about this post

പുതിയ വാർത്തകൾ

രാഹുല്‍ മാങ്കൂട്ടം എം.എല്‍.എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു

വിചിത്രമായ വിനായകന്‍

ചിന്മയ കുടുംബ സംഗമം 30ന്

ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ ജാസ്മിന്‍ ജാഫര്‍ റീല്‍സ് ചിത്രീകരിച്ച പശ്ചാത്തലത്തില്‍ ശുദ്ധപുണ്യാഹം നടത്തും; ചൊവ്വാഴ്ച ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം

സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 18 പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യ വകുപ്പ്

ഓപ്പറേഷന്‍ ഡി -ഹണ്ട്: 105 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

അന്താരാഷട്ര മുരുകഭക്ത സംഗമം; സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ അനുസ്മരണം: ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം നിര്‍വഹിച്ചു

ശ്രീരാമദാസമിഷന്‍ പ്രസ്ഥാനങ്ങളുടെ പുതിയ അധ്യക്ഷനായി ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ചുമതലയേറ്റു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തിരുവടികളുടെ വിയോഗം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ അനുശോചനം രേഖപ്പെടുത്തി

ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ സമാധിയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies