ചെന്നൈ: കടുത്ത പനിയും ശ്വാസതടവും മൂലം തമിഴ്സൂപ്പര്‍താരം രജനീകാന്തിനെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെന്നൈ മൈലാപ്പൂരിലെ ഒരു സ്വകാര്യ ആസ്പത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് രജനീകാന്തിനെ പ്രവേശിപ്പിച്ചത്. ഒരാഴ്ച്ചയ്ക്കിടെ ഇത് രണ്ടാംതവണയാണ് രജനിയെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കുറച്ചുദിവസം മുമ്പ് അദ്ദേഹത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.അദ്ദേഹത്തിന് ബ്രോങ്കൈറ്റിസ് ആണെന്ന് ആസ്പത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്നും കൂടുതല്‍ വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ആരാധകര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ആസ്പത്രിക്ക് മുന്നില്‍ കാത്തുനില്‍ക്കുന്നതിനാല്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
Discussion about this post