തിരുവനന്തപുരം: ലോകവിനോദസഞ്ചാരദിനത്തോടനുബന്ധിച്ച് ടൂറിസം വകുപ്പും കിറ്റ്സും സംയുക്തമായി വാക്കത്തോണ്‍ സംഘടിപ്പിച്ചു. രാവിലെ കവടിയാര്‍ സ്‌ക്വയറില്‍ ആരംഭിച്ച വാക്കത്തോണ്‍ സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഫ്ളാഗ് ഓഫ് ചെയ്തു. കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, കിറ്റ്സ് ഡയറക്ടര്‍ ഡോ. രാജശ്രീ അജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു. കനകക്കുന്ന് വരെയാണ് വാക്കത്തോണ്‍ നടത്തിയത്. തുടര്‍ന്ന് കിറ്റ്സിലെ വിദ്യാര്‍ഥികള്‍ ടൂറിസവും ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനും എന്ന വിഷയത്തില്‍ മൈം കനകക്കുന്നില്‍ അവതരിപ്പിച്ചു.













Discussion about this post