തിരുവനന്തപുരം: ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 83-ാം ജയന്തി മഹോത്സവം വിശ്വശാന്തി ചതുര്‍ദശാഹയജ്ഞത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2ന് വൈകുന്നേരം 4ന് കിഴക്കേകോട്ട അഭേദാശ്രമത്തില്‍ പാളയം ശക്തിവിനായക ഭജനസംഘത്തിന്റെ ഭജന നടക്കും. 6ന് ശ്രീ സത്യാനന്ദഗുരു സമീക്ഷ(ജയന്തി മഹാസമ്മേളനം)യുടെ ദീപപ്രോജ്ജ്വലനം നടക്കും. എറണാകുളം പാട്ടുപുരയ്ക്കല്‍ ഭഗവതിക്ഷേത്രം മുഖ്യകാര്യദര്‍ശി സ്വാമി സത്യാനന്ദതീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരിക്കുന്ന സമ്മേളനത്തില്‍ ഇന്‍സ്പയേഴ്‌സ് ഡയറക്ടര്‍ ഡോ.പൂജപ്പുര കൃഷ്ണന്‍നായര്‍ ‘സനാതനധര്‍മവും സ്വാമിജിയും’ എന്ന പ്രബന്ധം അവതരിപ്പിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാനസമിതി അംഗം ഡോ.ബാബു മാനിക്കാട്, എസ്.ആര്‍.ഡി.എം.യു.എസ് ചീഫ് ഓര്‍ഗനൈസര്‍ ബ്രഹ്മചാരി അരുണ്‍, എസ്.ആര്‍.ഡി.എം.യു.എസ് ജനറല്‍ സെക്രട്ടറി ഉണ്ണിക്കൃഷ്ണന്‍ മംഗലശ്ശേരി തുടങ്ങിയവര്‍ സംസാരിക്കും.
ഒക്ടോബര്‍ 3ന് ജയന്തി ദിനത്തില്‍ രാവിലെ ആരാധനയോടുകൂടി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഹോരാത്ര ശ്രീരാമായണ പാരായണം, ലക്ഷാര്‍ച്ചന, കഞ്ഞിസദ്യ, അമൃതഭോജനം, ചെണ്ടമേളം, ഭജന എന്നിവ നടക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 4ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി ജയന്തി ആഘോഷപരിപാടികള്‍ സമാപിക്കും.
Discussion about this post