തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് പുനഃപരിശോധന ഹര്‍ജി നല്‍കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പുനഃപരിശോധനാ ഹര്‍ജി അടക്കമുള്ള സാധ്യതകള്‍ നിലനില്‍ക്കുന്‌പോള്‍ തിടുക്കത്തില്‍ തീരുമാനം എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതി വിധിയുണ്ടാക്കുന്ന സാമൂഹിക പ്രത്യാഘാതങ്ങളും പ്രായോഗിക ബുദ്ധിമുട്ടുകളും കണക്കിലെടുക്കേണ്ടതുണ്ട്. അക്കാര്യവും സുപ്രീം കോടതി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടി ഇടതുമുന്നണി സ്വീകരിച്ച ഈ ഇരട്ട നിലപാട് കേസിനെ പ്രതികൂലമായി ബാധിച്ചെന്നും ചെന്നിത്തല ആരോപിച്ചു.













Discussion about this post