Monday, February 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കാലാവസ്ഥ വിവരങ്ങളുടെ ആശയവിനിമയം കൂടുതല്‍ വ്യക്തവും ലളിതവുമാകണം -ഗവര്‍ണര്‍

by Punnyabhumi Desk
Oct 5, 2018, 06:19 pm IST
in കേരളം

തിരുവനന്തപുരം: കാലാവസ്ഥ സംബന്ധ വിവരങ്ങള്‍ ജനങ്ങളിലേക്ക് കൂടുതല്‍ വ്യക്തവും ലളിതവുമായി എത്തേണ്ടതുണ്ടെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ഇക്കാര്യങ്ങളുടെ ഏകോപനത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് മുന്‍കൈയെടുക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക ബഹിരാകാശ വാരാചരണത്തിന്റെ ഉദ്ഘാടനം തുമ്പ വി.എസ്.എസ്.സിയില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ സാഹചര്യത്തില്‍ പ്രധാന മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തേണ്ടത് ആവശ്യമാണ്. ശാസ്ത്രീയമായ വിവരങ്ങള്‍ കൂടുതല്‍ കൃത്യതയോടെ മാധ്യമങ്ങള്‍ വഴി കൈമാറാന്‍ പരിശീലനങ്ങള്‍ വേണം.

ബഹിരാകാശ, ഭൗമതല സെന്‍സറുകളുടെ സഹായത്തോടെ ഐ.എസ്.ആര്‍.ഒ നല്‍കുന്ന സേവനത്തില്‍ ജനങ്ങള്‍ നന്ദിയുള്ളവരാണ്. സാറ്റലൈറ്റ് റിമോട്ട് സെന്‍സിംഗിലെ ഇന്ത്യയുടെ മേധാവിത്തം പരിഗണിച്ച് ചുഴലിക്കാറ്റ് മുന്നറിയിപ്പ്, ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തന മേല്‍നോട്ടം, ദേശസുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ജനങ്ങളുടെ പ്രതീക്ഷ വളരെയേറെയാണ്. ദുരന്തമേഖലകള്‍ മറ്റു സ്ഥലങ്ങളുമായുള്ള ബന്ധം വേര്‍പ്പെടുമ്പോള്‍ സാറ്റലൈറ്റ് അധിഷ്ഠിത റിമോട്ട് സെന്‍സിംഗ് പ്രധാന ആവശ്യമാണ്. മോശം കാലാവസ്ഥയിലും രാത്രിയിലും ഉപയോഗപ്രദമായ സാറ്റലൈറ്റ് അധിഷ്ഠിത മൈക്രോവേവ് റിമോട്ട് സെന്‍സിംഗ് സൗകര്യം ലഭ്യമാണെന്നത് ആഹ്ളാദകരമാണ്.

ശാസ്ത്രഗവേഷണങ്ങള്‍ സാധാരണ ജനങ്ങളില്‍നിന്ന് അകന്നുനിന്ന കാലം മാറി സമൂഹത്തിലേക്ക് അടുത്തത് ബഹിരാകാശ ഗവേഷണങ്ങളുടെ നേട്ടങ്ങള്‍ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തിയപ്പോഴാണ്.എന്നാല്‍, ചന്ദ്രയാനും മംഗള്‍യാനുമൊക്കെ വന്നുകഴിഞ്ഞിട്ടും ബഹിരാകാശ ശാസ്ത്ര ഗവേഷണങ്ങള്‍ സര്‍വകലാശാലകളിലേക്ക് വ്യാപിക്കുന്നില്ല എന്നതില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്നനിലയില്‍ ആശങ്കയുണ്ട്. ബഹിരാകാശ ഗവേഷണങ്ങളില്‍ സര്‍വകലാശാലകളുടെ പങ്ക് വര്‍ധിപ്പിക്കുന്ന കൂടുതല്‍ സൗകര്യപ്രദമായ നയങ്ങള്‍ വേണം. ഇക്കാര്യത്തില്‍ ഐ.എസ്.ആര്‍.ഒയ്ക്ക് ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനാകും.

ദേശീയ അഭിമാനങ്ങളായ ഐ.എസ്.ആര്‍.ഒ, എല്‍.പി.എസ്.സി തുടങ്ങിയവയുടെ പ്രാധാന്യം സമൂഹത്തിലെത്തിക്കാന്‍ ബഹിരാകാശ വാരാചരണം സഹായമാകണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയറക്ടര്‍ ഡോ. വി. നാരായണന്‍ അധ്യക്ഷത വഹിച്ചു. വി.എസ്.എസ്.സി ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഷൂജ, ചീഫ് കണ്‍ട്രോളര്‍ ഡോ. ബിജു ജേക്കബ്, ഐ.ഐ.എസ്.യു ഡയറക്ടര്‍ ഡി. സാം ദയാലുദേവ് എന്നിവര്‍ സംസാരിച്ചു. വി.എസ്.എസ്.സി അസോസിയേറ്റ് ഡയറക്ടര്‍ വി. കിഷോര്‍നാഥ് സ്വാഗതവും ഗ്രൂപ്പ് ഡയറക്ടര്‍ എസ്.ആര്‍. വിജയമോഹനകുമാര്‍ നന്ദിയും പറഞ്ഞു. ഒക്ടോബര്‍ 10 വരെ വിവിധ പരിപാടികള്‍ വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies