കൊച്ചി: ശബരിമല വിധിയിലെ സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ഏകപക്ഷീയമായ നിലപാടുകളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നു. പന്തളത്ത് നിന്നും സെക്രട്ടേറിയേറ്റിലേക്ക് എന്‍ഡിഎയുടെ ശബരിമല സംരക്ഷണയാത്ര 10 മുതല്‍ 15 വരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി .യോഗത്തിന് ശേഷം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡിഎ ചെയര്‍മാന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിക്കുന്ന യാത്ര ഈ മാസം പത്താം തീയതി പന്തളത്തുനിന്ന് ആരംഭിച്ച് പതിനഞ്ചാം തീയതി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.
ഇതിന് പുറമെ വിവിധ ഹൈന്ദവ സംഘടനകളും പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. കൊച്ചിയില്‍ ചേര്‍ന്ന ഹൈന്ദവ സംഘടനകളുടെ യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമായി. പത്താം തിയതി സംസ്ഥാനത്തെ എല്ലാ താലൂക്ക് ആസ്ഥാനങ്ങളിലും പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധം ഉള്‍പ്പെടെ സംഘടിപ്പിക്കും.
ക്ഷേത്രങ്ങളില്‍ നാമ ജപവും സംഘടിപ്പിക്കും. പതിനേഴാം തീയതി നിലക്കല്‍ എരുമേലി എന്നിവിടങ്ങളില്‍ അമ്മമാരുടെയും ഗുരു സ്വാമിമാരുടെയും സംഗമങ്ങള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
Discussion about this post