തിരുവനന്തപുരം: ശബരിമലയില്‍ മുന്‍ വര്‍ഷത്തില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണയും സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് പ്രത്യേക താത്പര്യമോ താത്പര്യമില്ലായ്മയോ ഇല്ലെന്നും പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെ വിന്യസിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോടതി നിര്‍ദേശമനുസരിക്കും എന്നാല്‍ ഇക്കാര്യത്തില്‍ പരസ്പരം ആലോചിച്ചുമാത്രമേ മുന്നോട്ട് പോകൂവെന്നും പദ്മകുമാര്‍ പറഞ്ഞു.












