Thursday, July 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രളയമേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയില്‍: മന്ത്രി കെ. രാജു

by Punnyabhumi Desk
Oct 11, 2018, 05:13 pm IST
in കേരളം

തിരുവനന്തപുരം: പ്രളയ മേഖലകളില്‍ പൊതു കന്നുകാലി പരിപാലന ഷെഡുകള്‍ പരിഗണനയിലാണെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി കെ. രാജു പറഞ്ഞു. മലബാര്‍ മേഖലയിലെ ക്ഷീരസംഘങ്ങള്‍ക്ക് ഐ. എസ്. ഒ 22000: 2005 സര്‍ട്ടിഫിക്കറ്റ് വിതരണവും അസാപ് പരിശീലനം ലഭിച്ച യുവാക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുട്ടനാട് പോലെയുള്ള മേഖലയില്‍ പ്രളയ സമയത്ത് കന്നുകാലികളെ ഉയര്‍ന്ന പാലങ്ങളിലും മറ്റു കെട്ടിയ കാഴ്ച കണ്ടിരുന്നു. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊതു കന്നുകാലി ഷെഡുകള്‍ പരിഗണിക്കുന്നത്. ഉയരത്തിലുള്ള കന്നുകാലി ഷെഡുകള്‍ ഇതിനായി പരിഗണനയിലാണ്. പഞ്ചായത്ത്, ബ്ളോക്ക് അടിസ്ഥാനത്തില്‍ ഒന്നോ രണ്ടോ ഷെഡുകള്‍ നിര്‍മിക്കാവുന്നതാണ്. ഒരാഴ്ച കന്നുകാലികള്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ ലഭിക്കുന്ന വിധത്തിലാവും ഇവ സജ്ജീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രളയ ദുരിത ബാധിതരായ കന്നുകാലി കര്‍ഷകര്‍ക്കായി വകുപ്പും മില്‍മയുമെല്ലാം വിവിധ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ഒരു പശുവിന് ദുരന്തനിവാരണ ഫണ്ടില്‍ നിന്ന് 30,000 രൂപ ലഭിക്കും. ഇതിന് പുറമെ ചില കേന്ദ്രങ്ങളില്‍ മില്‍മയും ജില്ലാതല ദുരന്ത നിവാരണ മാനേജ്മെന്റ് കമ്മിറ്റികളും തുക സ്വരൂപിച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. പരമാവധി നഷ്ടപരിഹാരം നല്‍കി കര്‍ഷകരെ വളരെ വേഗം പഴയ നിലയിലെത്തിക്കാനാണ് ശ്രമിക്കുന്നത്. മില്‍മ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉയര്‍ത്തി വിപുലമായ വിപണി കണ്ടെത്തണം. കേരളത്തിലെ എല്ലാ ക്ഷീരസംഘങ്ങള്‍ക്കും ഈ മേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കും ഗുണനിലവാര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.

മില്‍മ ചെയര്‍മാന്‍ പി. ടി. ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിച്ചു. എം. ഡി ഡോ. പി. പുകഴേന്തി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസാപ് അഡീഷണല്‍ സെക്രട്ടറി റീത്ത എസ്. പ്രഭ, ജോ. സെ്ക്രട്ടറി അനില്‍ പ്രസാദ്, മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശ്, ബാലന്‍ മാസ്റ്റര്‍, ക്ഷീരകര്‍ഷക ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ എന്‍. രാജന്‍, ക്ഷീരവകുപ്പ് ഡയറക്ടര്‍ അബ്രഹാം ടി. ജോസഫ്, കന്നുകാലി വികസന ബോര്‍ഡ് എം. ഡി ഡോ. ജോസ് ജയിംസ്, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ പി. ജി. വത്സല, വി. എന്‍. കേശവന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies