തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദനെതിരെ എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ജി.സുകുമാരന്‍ നായര്‍ നടത്തിയ ആക്ഷേപങ്ങള്‍ പിന്‍വലിക്കണമെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍. സുകുമാരന്‍ നായരുടെ വാക്കുകള്‍ കേരളീയ സംസ്‌കാരത്തിനു യോജിച്ചതല്ല. ഇത്തരം വാക്കുകള്‍ ഉത്തരവാദിത്തമുള്ള പദവിയിലിരിക്കുന്നവരെ ചെറുതാക്കുമെന്നും പിണറായി പറഞ്ഞു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണു പിണറായി സുകുമാരന്‍ എന്‍എസ്‌എസ് നിലപാടിനെതിരെ പ്രതികരിച്ചത്.
ജോണ്‍ ബ്രിട്ടാസ് പാര്‍ട്ടി ചാനല്‍ വിട്ടു മര്‍ഡോക്കിന്റെ ചാനലിലേക്ക് പോയതുകൊണ്ട് ബ്രിട്ടാസിന്റെ സേവനങ്ങളെ വിസ്‌മരിക്കാനാകില്ലെന്നു പിണറായി വിജയന്‍ ലേഖനത്തില്‍ വ്യക്‌തമാക്കി. ദേശീയ ചാനലിലേക്കു പോകുകയാണെന്നാണു ധരിപ്പിച്ചാണു ബ്രിട്ടാസ് പാര്‍ട്ടി ചാനലില്‍ നിന്നു പോയതെന്നും ലേഖനത്തില്‍ പറയുന്നു. മര്‍ഡോക്കിന്റെ ചാനലില്‍ പ്രവര്‍ത്തിക്കാനാണു ബ്രിട്ടാസ് പോയതെന്ന് ഇപ്പോള്‍ വ്യക്‌തമായി. ബ്രിട്ടാസിന്റേതു വ്യക്‌തിപരമായ തീരുമാനമാണെന്നും പിണറായി എഴുതി. മര്‍ഡോക്കിന്റെ ആഗോള മാധ്യമകുത്തകയോടു സിപിഎമ്മിനുള്ള എതിര്‍പ്പ് ഒരുകാലത്തും മറച്ചു വച്ചിട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്‌തമാക്കി.
Discussion about this post