തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നാളെ ചര്‍ച്ച. സുപ്രീം കോടതി വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ തണുപ്പിക്കലാണ് പ്രധാന അജണ്ടയെങ്കിലും മണ്ഡല – മകരവിളക്ക് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്ന പേരിലാണ് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ യോഗം വിളിച്ചിട്ടുള്ളത്.
തന്ത്രികുടുംബം, പന്തളം രാജകുടുംബം തന്ത്രിസമാജം, അയ്യപ്പസേവാ സംഘം, അയ്യപ്പസേവാ സമാജം, യോഗക്ഷേമ സഭ എന്നിവരെയാണ് ചര്‍ച്ചയ്ക്കു ക്ഷണിച്ചിട്ടുള്ളത്. എന്നാല്‍, യോഗത്തില്‍ പങ്കെടുക്കുന്ന കാര്യം എന്‍എസ്എസ് ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് തന്ത്രി കണ്ഠര് മോഹനരും തന്ത്രി കുടുംബം, തന്ത്രി സമാജം തുടങ്ങിയവരുമായി ആലോചിച്ചേ തീരുമാനിക്കൂവെന്ന് പന്തളം കൊട്ടാരം നിര്‍വാഹകസമതി യോഗവും അറിയിച്ചു.













Discussion about this post