പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ആന്ധ്ര സ്വദേശിനി 45 വയസ്സുള്ള മാധവിയും കുടുംബവും ‘സേവ് ശബരിമല’ സമരക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങി. സമരക്കാരുടെ പ്രതിഷേധത്തില്‍നിന്ന് രക്ഷപ്പെടാനാകാതെ തിരിച്ച് പോകുകയായിരുന്നു. സുരക്ഷ നല്‍കിയിരുന്നെങ്കിലം മുന്നോട്ട് പോകാനാകാതെ ഇവര്‍ തിരിച്ച് പോകേണ്ടി വരികയായിരുന്നു.
പതിനൊന്ന് മണിയോടെയാണ് ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി സ്വദേശിനി മാധവിയും കുടുംബവും പമ്പയിലെത്തിയത്. ആദ്യമായാണ് ഇവര്‍ മല ചവിട്ടുന്നത്. സ്വാമി അയ്യപ്പന്‍ റോഡ് കടന്നെത്തിയ ഇവര്‍ക്ക് അതുവരെ പൊലീസ് സംരക്ഷണമുണ്ടായിരുന്നില്ല. ഗാര്‍ഡ് റൂം കടന്ന് മല കയറാനൊരുങ്ങിയ ഇവരെ ‘സേവ് ശബരിമല’ പ്രവര്‍ത്തകര്‍ തടഞ്ഞു. അമ്പത് വയസ്സിന് താഴെയാണെന്ന് പറഞ്ഞതോടെ പോകാനനുവദിയ്ക്കില്ലെന്ന് പറഞ്ഞ് സമരക്കാര്‍ ആക്രമണഭീഷണി മുഴക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് പൊലീസെത്തിയത്. കനത്ത സംരക്ഷണത്തില്‍ ഇവരെ ഗണപതിക്ഷേത്രം വരെ എത്തിയ്ക്കാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സമരക്കാര്‍ മുന്നില്‍ ഓടി. ഇവരെ തടയുമെന്ന് സമരക്കാര്‍ അറിയിച്ചതായാണ് വിവരം. ഇതോടെ പൊലീസ് സംരക്ഷണയില്‍ തീര്‍ഥാടകകുടുംബം മടങ്ങുകയായിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം മല ചവിട്ടുന്ന സ്ത്രീയെന്ന ചരിത്രം കുറിയ്ക്കാമായിരുന്ന തീര്‍ഥാടകയെ ആണ് ‘സേവ് ശബരിമല’ അയ്യപ്പസേനാ പ്രവര്‍ത്തകര്‍ തടഞ്ഞത്. രാവിലെ അവലോകനയോഗത്തില്‍ പങ്കെടുക്കാനെത്തിയ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറെ ഉള്‍പ്പടെ പ്രായം പരിശോധിച്ച ശേഷമാണ് സമരക്കാര്‍ കയറ്റിവിട്ടന്നത്.
Discussion about this post