Wednesday, November 25, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

വോട്ടര്‍പട്ടികയിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ക്ക് തുടക്കമായി

by Punnyabhumi Desk
Oct 17, 2018, 02:35 pm IST
in കേരളം

തിരുവനന്തപുരം: പുതുതലമുറയെ ജനാധിപത്യബോധത്തിലേക്ക് വഴികാട്ടാന്‍ തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ക്ക് സംസ്ഥാനതലത്തില്‍ തുടക്കമായി. ഗവ. വിമന്‍സ് കോളേജിലാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീക്കാറാം മീണ വോട്ടര്‍ ബോധവത്കരണപരിപാടികള്‍ക്കായി തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബ് ഉദ്ഘാടനം ചെയ്തത്. ഏറ്റവുമധികം ജനാധിപത്യ ബോധമുള്ള കേരളത്തില്‍ 100 ശതമാനം വോട്ടര്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ യുവാക്കളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള കര്‍മപരിപാടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിലവില്‍ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. കൂടാതെ 2019 ജനുവരി ഒന്നിന് 18 തികയുന്നവര്‍ക്കും മൂന്‍കൂട്ടി പേര് ചേര്‍ക്കാം. nvsp.com എന്ന പോര്‍ട്ടലിലൂടെ പേര് ചേര്‍ക്കാന്‍ അപേക്ഷ നല്‍കാം. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി നേരിട്ട് ഓണ്‍ലൈന്‍ ആയി തന്നെ ഇവിടെ നടപടികള്‍ പൂര്‍ത്തിയാക്കാം.

യൂവാക്കള്‍ക്കുപുറമേ, ട്രാന്‍സ്ജെന്‍ഡേഴ്സ്, ഭിന്നശേഷിക്കാര്‍, ആദിവാസികള്‍, പ്രവാസികള്‍ തുടങ്ങിയവരെയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാനുള്ള നടപടി പുരോഗമിക്കുന്നു.

കേരളത്തിലെ എല്ലാ കോളേജുകളിലും തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകള്‍ തുടങ്ങും. വിദ്യാര്‍ഥികളാണ് ഇതിന്റെ അംബാസഡര്‍മാര്‍. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുക മാത്രമല്ല, ധാര്‍മിക വോട്ടിംഗ് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്തവും വിദ്യാര്‍ഥികള്‍ നിര്‍വഹിക്കണം. എന്നാല്‍ മാത്രമേ ആരോഗ്യകരവും ശക്തിയുള്ളതുമായ ജനാധിപത്യം രാജ്യത്തുണ്ടാവൂ. പുലരൂ. കേരളം ലിംഗപരമായി കൂടുതല്‍ സമത്വമുള്ള സംസ്ഥാനമാണ്. കൂടുതല്‍ വനിതകള്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് മെഷീന്‍, മാതൃകാ പെരുമാറ്റച്ചട്ടം തുടങ്ങിയ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ആദ്യം തുടക്കമിട്ടത് കേരളത്തിലാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിംഗ് മെഷീനിനൊപ്പവും വോട്ട് ചെയ്തത് ആര്‍ക്കെന്ന് വോട്ടര്‍ക്ക് മനസിലാവുന്ന വി.വി.പാറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അധ്യക്ഷത വഹിച്ചു. വോട്ടവകാശമെന്ന ഉത്തരവാദിത്തം നിര്‍വഹിച്ച് ജനാധിപത്യപ്രക്രിയയില്‍ പങ്കാളികളാകുന്നവര്‍ക്കാണ് അതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ യഥാര്‍ഥ അവകാശമെന്ന് അവര്‍ പറഞ്ഞു.

ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി, അഡീഷണല്‍ സി.ഇ.ഒമാരായ പി. ഷെര്‍ളി, ബി. സുരേന്ദ്രന്‍പിള്ള എന്നിവര്‍ സംബന്ധിച്ചു. തുടര്‍ന്ന് വിമന്‍സ് കോളേജ് സംഗീത വിഭാഗം വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച സംഗീതപരിപാടി അരങ്ങേറി.

Share
Tweet
Send

Related News

കേരളം

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളം

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേരളം

കലാസൂര്യന് കണ്ണീര്‍പ്രണാമം: സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിട വാങ്ങുന്നത് കലാകൂട്ടായ്മയുടെ അമരക്കാരന്‍

പുതിയ വാർത്തകൾ

ഗീതാനന്ദ സരസ്വതി നിര്യാതയായി

ശങ്കരന്‍കുട്ടി നായര്‍ നിര്യാതനായി

സുധാന അമ്മ നിര്യാതയായി

വെള്ളനാട് വാമദേവന്‍ നായര്‍ നിര്യാതനായി

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 20-ാം മഹാസമാധി വാര്‍ഷികം നവംബര്‍ 24, 25 തീയതികളില്‍

അതിജീവനത്തിന്റെ രാജകുമാരന്‍ നന്ദു മഹാദേവയുടെ ആത്മകഥ ‘പുകയരുത് ജ്വലിക്കണം’ പ്രകാശനം ചെയ്തു

കേരളത്തിന്റെ 29-ാമത് ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ ചുമതലയേറ്റു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഇന്ന് 62-ാം പിറന്നാള്‍

‘ആണവ ഭീഷണിക്കു മുന്നില്‍ വഴങ്ങില്ല’: ഐക്യരാഷ്ട്രസഭയില്‍ പാകിസ്താന് ഇന്ത്യയുടെ ശക്തമായ മറുപടി

ഡോ.എസ്.സരോജം നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies