പത്തനംതിട്ട: കനത്ത പോലീസ് സുരക്ഷയോടെ രണ്ട് യുവതികള്‍ മല കയറി സന്നിധാനത്തെത്തിയിരുന്നു. മാധ്യമപ്രവര്‍ത്തക കവിതയും രഹാന ഫാത്തിമയും ആണ് മല ചവിട്ടിയത്. ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പോലീസ് അനുഗമിച്ചത്. പോലീസ് വേഷത്തിനു സാമ്യതയുള്ള രീതിയിലാണ് കവിത സന്നിധാനത്തേയ്ക്ക് എത്തിയത്. എന്നാല്‍ രഹാന ഇരുമുടി കെട്ടുമായിയാണ് സന്നിധാനത്തെത്തിയത്. നടപ്പന്തലില്‍ നിന്നും യുവതികള്‍ പതിനെട്ടാംപടി ചവിട്ടാന്‍ ഉദ്ദേശിക്കുന്ന നടപടിയില്‍ കനത്ത പ്രതിഷേധമാണ് സന്നിധാനത്തുണ്ടായത്.
എന്നാല്‍ ആചാരലംഘനം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ നട അടയ്ക്കുമെന്ന് തന്ത്രി പോലീസ് അധികൃതരെ അറിയിച്ചതിനെ തുടര്‍ന്നാണ് യുവതികള്‍ ഈ തീരുമാനമെടുത്തിട്ടുള്ളത്.
Discussion about this post