കാസര്‍കോഡ്: ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് (63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചയ്ക്ക് കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
2011 മുതല്‍ മഞ്ചേശ്വത്തെ പ്രതിനിധീകരിക്കുന്ന റസാഖ് 2016-ല്‍ ബി.ജെ.പിയിലെ കെ.സുരേന്ദ്രനെ 89 വോട്ടിനാണ് പരാജയപ്പെടുത്തിയത്. മുസ്ലിം ലീഗ് ദേശീയ എക്‌സിക്യുട്ടീവ് അംഗമാണ്. ചെങ്കള പഞ്ചായത്ത് പ്രസിഡന്റായും കാസര്‍കോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഖബറടക്കം രാത്രി പത്തു മണിക്ക് കാസര്‍കോട് ആലംബാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.













Discussion about this post