പത്തനംതിട്ട: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ പുനപരിശോധനാ ഹര്‍ജി നല്‍കേണ്ടതില്ലെന്ന ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. സംസ്ഥാന അധ്യക്ഷ ശോഭ സുരേന്ദ്രന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് മുന്നില്‍ നിന്നും തുടങ്ങിയ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വസതിക്ക് മുന്നില്‍ എത്തും മുന്‍പ് പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. നേരത്തെ സമാന വിഷയത്തില്‍ യുവമോര്‍ച്ച പ്രവര്‍ത്തകരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.













Discussion about this post