Thursday, July 9, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കുട്ടനാട്ടില്‍ നെല്‍വിത്ത് പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കും മന്ത്രി വി.എസ്. സുനില്‍ കുമാര്‍

by Punnyabhumi Desk
Oct 22, 2018, 05:26 pm IST
in കേരളം

തിരുവനന്തപുരം: കുട്ടനാട്ടില്‍ നെല്‍വിത്ത് വിതരണത്തിനുള്ള പ്രതിസന്ധി അടിയന്തരമായി പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചതായി കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. നെല്‍വിത്തിന്റെ വിതരണവുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ കര്‍ഷകരുടെ ആശങ്കയ്ക്ക് ഉടന്‍ പരിഹാരമുണ്ടാക്കും. ആലപ്പുഴ ജില്ലയിലേക്ക് ആവശ്യമായ ഉമ വിത്ത് തുലാം ആരംഭത്തില്‍ തന്നെ രജിസ്റ്റേഡ് സീഡ് ഗ്രോവേഴ്സില്‍ നിന്ന് സംഭരിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യും.

കേരള സംസ്ഥാന വിത്ത് വികസന അതോറിറ്റി മുഖേന സംഭരിക്കുന്ന വിത്തിന്റെ വിലയില്‍ രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് സംസ്ഥാന കൃഷി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. നെല്‍വിത്തിന്റെ സംഭരണവില കിലോഗ്രാമിന് രണ്ട് രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലയിലെ നെല്‍വിത്ത് ഉല്‍പാദകരായ കര്‍ഷകര്‍ സമരത്തിലായിരുന്നു. മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംയുക്ത യോഗത്തിലാണ് വിത്തിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്.

നെല്‍വിത്തിന്റെ വില കാലാനുസൃതമായി പുതുക്കി നിശ്ചയിക്കുന്നതിന് കൃഷി വകുപ്പ് ഡയറക്ടര്‍, കൃഷി അഡീ. ഡയറക്ടര്‍ (സി.പി), കാര്‍ഷിക സര്‍വകലാശാല പ്രതിനിധി, രജിസ്റ്റേഡ് സീഡ് ഗ്രോവേഴ്സ് പ്രതിനിധി എന്നിവരടങ്ങിയ അഞ്ചംഗ സമിതിക്ക് രൂപം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം പിന്‍വലിക്കുന്നതായി യോഗത്തില്‍ വ്യക്തമാക്കി. രജിസ്റ്റേഡ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാം പ്രകാരം വ്യക്തികള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഭൂപരിധി അഞ്ച് ഏക്കറായി ഇളവുചെയ്യുന്നതിനും ഒരു ഹെക്ടറില്‍ നിന്ന് അയ്യായിരം കിലോ നെല്‍വിത്ത് സംഭരിക്കുന്നതിനും തീരുമാനിച്ചു. സീഡ് അതോറിറ്റി വഴിയല്ലാതെ കര്‍ഷകര്‍ നേരിട്ട് വാങ്ങുന്ന വിത്തിനും സബ്സിഡി ലഭ്യമാക്കുന്നതിനും യോഗത്തില്‍ തീരുമാനമായി.

പുതിയ ഉത്തരവനുസരിച്ച് രജിസ്റ്റേഡ് സീഡ് ഗ്രോവേഴ്സ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തി പാടശേഖരങ്ങളില്‍ സംസ്‌കരിക്കുന്ന നെല്‍വിത്തിന് കിലോഗ്രാമിന് 31 രൂപയായും പ്ലാന്റില്‍ സംസ്‌കരിക്കുന്ന നെല്‍വിത്തിന് കിലോഗ്രാമിന് 34 രൂപയായും വര്‍ദ്ധിക്കും.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies