ഗുരുവായൂര്‍: മമ്മിയൂര്‍ മഹാദേവനുളള ഏകാദശ രുദ്രാഭിഷേകം ബുധനാഴ്ച നടക്കും. ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട്, ശ്രീകാന്ത് നമ്പൂതിരിപ്പാട് എന്നിവര്‍ ഏകാദശ രുദ്രാഭിഷേകത്തിന് നേതൃത്വം നല്‍കും.
പതിനൊന്ന് വേദജ്ഞര്‍ പതിനൊന്ന് തവണ ശ്രീരുദ്രമന്ത്രം ജപിച്ച് തയ്യാറാക്കുന്ന പതിനൊന്ന് ദ്രവ്യങ്ങള്‍ ദേവന് അഭിഷേകം ചെയ്യും. അഷ്ടമംഗലപ്രശ്നത്തില്‍ നിര്‍ദേശിച്ച പരിഹാരക്രിയകളെത്തുടര്‍ന്നാണ് ഏകാദശ രുദ്രാഭിഷേകം നടത്തുന്നത്.












