തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയില്‍ നിയന്ത്രണം തെറ്റിയ സ്‌കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞു. ബസിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും ആശുപത്രിയില്‍ എത്തിച്ചു. പട്ടം താണുപിള്ള മെമ്മോറിയല്‍ സ്‌കൂളിലെ മിനി ബസ് ആണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാന്‍ കഴിയുന്ന റോഡിലാണ് അപകടം നടന്നത്. തലകീഴായി മറിഞ്ഞ ബസിനുള്ളില്‍ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിച്ചു.













Discussion about this post