തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് സ്മാള്‍ ആന്‍ഡ് മീഡിയം ന്യൂസ്പേപ്പര്‍ അഖിലേന്ത്യാ പ്രസിഡന്റുമായ പേരൂര്‍ക്കട എന്‍.സി.സി. നഗര്‍ ജേര്‍ണലിസ്റ്റ് കോളനി 303-ല്‍ പൂവച്ചല്‍ സദാശിവന്‍ (75) അന്തരിച്ചു. പൂവച്ചല്‍ കാവിന്‍പുറം കുടുംബാംഗമാണ്. ‘കണ്ടതും കേട്ടതും’, ‘സഹകരണ മേഖല’, ‘ റെയില്‍ ന്യൂസ്’ എന്നീ പ്രസിദ്ധീകരണങ്ങളുടെ മാനേജിങ് എഡിറ്റര്‍ ആയിരുന്നു. റെയില്‍വേ യൂസേഴ്സ് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, പത്രപ്രവര്‍ത്തക പെന്‍ഷനേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്, സെന്‍ട്രല്‍ പ്രസ് അക്രഡിറ്റേഷന്‍ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ഓമനഅമ്മ (റിട്ട ഫിനാന്‍ഷ്യല്‍ അസിസ്റ്റന്റ് ഹാന്റ്ലൂം) മക്കള്‍: ഒ എസ് അജിത (ആര്‍.സി.സി., തിരുവനന്തപുരം),ഒ എസ് അനിത (അസിസ്റ്റന്റ് പ്രൊഫസര്‍, വേല്‍സ് ലോ യൂണിവേഴ്സിറ്റി ചെന്നൈ), ഒ.എസ് മണികണ്ഠന്‍ (വൈസ് പ്രസിഡന്റ് എന്‍വെസ്നെറ്റ്). മരുമക്കള്‍ അഡ്വ. കെ.നാരായണന്‍ നായര്‍, പി വിനേശ്കുമാര്‍ (ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ റ്റി.വി.എസ് ചെന്നെ), പി. ദിവ്യ (ക്യുബെസ്റ്റ്, ടെക്നോപാര്‍ക്ക്). സംസ്‌കാരച്ചടങ്ങുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30-ന് തൈയ്ക്കാട് ശാന്തികവാടത്തില്‍ നടക്കും.













Discussion about this post