തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് സ്വാതന്ത്ര്യ ദിനത്തില്‍ നടത്താനിരിക്കുന്ന ഫ്രീഡം പരേഡ് നിരോധിക്കാന്‍ സര്‍ക്കാര്‍ തയാറായില്ലെങ്കില്‍ ദേശസ്‌നേഹികളുടെ ഭാഗത്തു നിന്ന് ഉണ്ടാവുന്ന ചെറുത്തു നില്‍പ്പിന് ബിജെപി നേതൃത്വം നല്‍കുമെന്ന് സംസ്‌ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു. ഫ്രീഡം പരേഡ് ചില സ്‌ഥലങ്ങളില്‍ നിരോധിച്ച സര്‍ക്കാര്‍ മറ്റു ചില സ്‌ഥലങ്ങളില്‍ ഫ്രീഡം നല്‍കിയിരിക്കുകയാണ് ഭീകരവാദത്തിന് എതിരായ ചെറുത്തു നില്‍പ്പിന്റെ പ്രതീകമെന്ന നിലയില്‍ സ്വാതന്ത്ര്യദിനത്തില്‍ 2000 കേന്ദ്രങ്ങളില്‍ ബിജെപി സ്വാതന്ത്ര്യ ദിനാഘോഷം നടത്തും. ആഭ്യന്തര വകുപ്പ് ഭീകരവാദികളുടെ ബന്ധനത്തിലായിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി പോപ്പുലര്‍ ഫ്രണ്ടിനെ ബെസ്‌റ്റ് ഫ്രണ്ടായാണ് കാണുന്നതെന്നും മുരളീധരന്‍ പറഞ്ഞു
Discussion about this post