തിരുവനന്തപുരം: മണ്ഡല – മകവിളക്ക് സീസണില്‍ നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വീസിനായി കെ.എസ്.ആര്‍.ടി.സി. പത്ത് ഇലക്ട്രിക് ബസുകള്‍ എത്തിക്കുമെന്ന് എം.ഡി. ടോമിന്‍ തച്ചങ്കരി അറിയിച്ചു. എ.സി, നോണ്‍ എ.സി. ബസുകള്‍ രണ്ട് മിനിട്ട് ഇടവിട്ട് തുടര്‍ച്ചായി പമ്പ-നിലയ്ക്കല്‍ പാതയില്‍ ഓടിക്കും. എ.സി ബസുകള്‍ക്ക് 70 രൂപയാണ് നിരക്ക്.
ചെലവ് ചുരുക്കലിന്റെ ഭാഗമായി പമ്പ – നിലയ്ക്കല്‍ ചെയിന്‍ സര്‍വീസില്‍ നിന്നും കണ്ടക്ടര്‍മാരെ ഒഴിവാക്കും. ക്യു.ആര്‍. കോഡ് ഉള്ള ടിക്കറ്റ് യാത്രക്കാര്‍ക്ക് നേരിട്ട് എടുക്കാന്‍ കഴിയുന്ന കിയോസ്‌കുകള്‍ ഉണ്ടാകും. ടിക്കറ്റ് പരിശോധിച്ചാവും യാത്രക്കാരെ ബസില്‍ കയറ്റുക. ഇതിനായി പമ്പയിലും നിലയ്ക്കലിലും 15 ടിക്കറ്റ് കൗണ്ടറുകള്‍ പുതിയതായി തുടങ്ങും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ടിക്കറ്റ് എടുക്കാന്‍ കഴിയും. മണ്ഡല, മകരവിളക്ക് കാലത്തെ ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ടിക്കറ്റ് വിതരണ സംവിധാനത്തിലേക്ക് ഉള്‍ക്കൊള്ളിക്കും. കെ.എസ്.ആര്‍.ടി.സി. ഓണ്‍ലൈന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ദര്‍ശനത്തിനുള്ള പോലീസിന്റെ വിര്‍ച്വല്‍ ടിക്കറ്റും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post