കൊച്ചിന്‍ ദേവസ്വം ബോര്‍ഡില്‍ ശാന്തി തസ്തികയിലേക്ക് ജൂണ്‍ 17ന് നടത്തിയ ഒ.എം.ആര്‍ പരീക്ഷയുടേയും തുടര്‍ന്ന് സെപ്തംബറില്‍ നടത്തിയ ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിന്‍ ലിസ്റ്റില്‍ 198 പേരും വിവിധ സപ്ലിമെന്ററി ലിസ്റ്റുകളില്‍ 47 പേരും ഉള്‍പ്പെടെ 245 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ ഓഫീസിലും വെബ്സൈറ്റിലും പരിശോധനക്ക് ലഭ്യമാണ്.













Discussion about this post