തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തിനെതിരെ നടന്ന വിവിധ പ്രതിഷേധങ്ങളുടെ പേരില്‍ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. 122 പേര്‍ റിമാന്‍ഡിലുമാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ 529 ആയി. 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കലാപശ്രമം നിരോധനാജ്ഞ ലംഘിച്ച് സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലീസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ നിന്നും തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയിട്ടുള്ളത്.
നാമജപ യോഗങ്ങളിലും ജാഥകളിലും പങ്കെടുത്ത സ്ത്രീകള്‍ക്കെതിരെ നടപടി വേണ്ടെന്ന് ഇന്നലെ ഡിജിപി നിര്‍ദ്ദേശിച്ചിരുന്നു. അക്രമ സംഭവങ്ങളില്‍ നേരിട്ട് പങ്കാളികളായവര്‍ക്കെതിരെ മാത്രം അറസ്റ്റ് ചെയ്താല്‍ മതിയെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം പൊലീസ് നടപടിയുടെ ഭാഗമായുള്ള കൂട്ട അറസ്റ്റിനെതിരെ കേരള ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
അതേസമയം ശബരിമല അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 210 പേരുടെ ഫോട്ടോ ആല്‍ബം കൂടെ പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
Discussion about this post