ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളേജുകളുടെ പ്രവേശന അനുമതി സുപ്രീംകോടതി റദ്ദാക്കി. പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ വിധി. വയനാട് ഡി എം, പാലക്കാട് പി കെ ദാസ്, തൊടുപുഴ അല്‍ അസര്‍, വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജുകളുടെ പ്രവേശന അനുമതിയാണ് റദ്ദ് ചെയ്തത്. 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് റദ്ദാക്കപ്പെട്ടത്. ഈ മെഡിക്കല്‍ കോളേജുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് വിധി പ്രസ്താവിച്ചത്. നാല് കോളേജുകളിലേക്കുമുള്ള പ്രവേശനം പൂര്‍ത്തിയായതിനാല്‍ അനുകൂല നിലപാട് ഉണ്ടാകണമെന്ന് സംസ്ഥാന സര്‍ക്കാരും കോളേജ് മാനേജ്മെന്റുകളും വാദിച്ചിരുന്നു. എന്നാല്‍ അടിസ്ഥാന സൗകര്യം പോലുമില്ലാതെ പ്രവേശനം നല്‍കിയ മാനേജ്മെന്റുകള്‍ക്കെതിരെ വാദം കേള്‍ക്കുന്നതിനിടെ പലവട്ടം കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.













Discussion about this post