Sunday, February 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ശിശുദിനാഘോഷം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും

by Punnyabhumi Desk
Oct 29, 2018, 04:57 pm IST
in കേരളം

തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പിന്റെ സഹകരണത്തോടെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന ശിശുദിനാഘോഷം നവംബര്‍ 14 ന് ഉച്ചയ്ക്ക് 2.15ന് ഗവര്‍ണര്‍ പി. സദാശിവം പട്ടം സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യും.  മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനായിരിക്കും. സാംസ്‌കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഇതിന്റെ ഭാഗമായി നടക്കും.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും വിദ്യാഭ്യാസവകുപ്പിന്റെ വിദ്യാരംഗം കലാസാഹിത്യവേദിയും സംയുക്തമായി നവംബര്‍ ഒന്നിന് കേരളപ്പിറവിദിനം മുതല്‍ ശിശുദിനമായ 14 വരെ നെഹ്റുസ്മൃതി 2018 എന്ന പേരില്‍ എല്ലാ ജില്ലകളിലും ശിശുദിനാഘോഷങ്ങള്‍ സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍ കാസര്‍ഗോഡ് ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്യും.

ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി തലത്തിലുള്ള കുട്ടികള്‍ക്കായി ക്വിസ് മത്സരം, സാംസ്‌കാരികസമ്മേളനം, സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കല്‍, ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനം, പുസ്തകപ്രദര്‍ശനം എന്നിവ പരിപാടികളുടെ ഭാഗമായി നടത്തും.

കാസര്‍ഗോഡ് (നവംബര്‍ ഒന്ന്), കണ്ണൂര്‍ (നവംബര്‍ രണ്ട്), വയനാട് (നവംബര്‍ മൂന്ന്), കോഴിക്കോട്(നവംബര്‍ നാല്), മലപ്പുറം (നവംബര്‍ അഞ്ച്), പാലക്കാട് (നവംബര്‍ ആറ്), എറണാകുളം (നവംബര്‍ ഏഴ്), തൃശ്ശൂര്‍ (നവംബര്‍ എട്ട്), കോട്ടയം (നവംബര്‍ ഒന്‍പത്), പത്തനംതിട്ട (നവംബര്‍10), ഇടുക്കി (നവംബര്‍ 11), ആലപ്പുഴ (നവംബര്‍ 12), കൊല്ലം (നവംബര്‍ 13), തിരുവനന്തപുരം (നവംബര്‍14) എന്നിങ്ങനെയാണ് ജില്ലാതല പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

മന്ത്രിമാരായ എ.കെ ബാലന്‍, പ്രൊഫ സി. രവീനാഥ്, രാമചന്ദ്രന്‍ കടന്നപ്പള്ളി, മാത്യു ടി. തോമസ്, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് തുടങ്ങിയവര്‍ വിവിധ ജില്ലകളിലെ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് കുട്ടികളോടു സംസാരിക്കും. എല്ലാ ജില്ലയിലും നടക്കുന്ന പുസ്തകപ്രദര്‍ശനത്തില്‍ നിരവധി ബാലസാഹിത്യ പുസ്തകങ്ങള്‍ ഉണ്ടാവും. പത്തു പുസ്തകങ്ങളടങ്ങിയ പ്രത്യേക പുസ്തകപ്പെട്ടിയും മേളയിലുണ്ട്. വിലക്കുറവില്‍ ഈ പുസ്തകങ്ങള്‍ വാങ്ങാനുള്ള അവസരവുമുണ്ടാവും. സ്‌കൂള്‍ലൈബ്രറികള്‍ക്ക് 40 ശതമാനം വിലക്കിഴിവില്‍ പുസ്തകങ്ങള്‍ വാങ്ങാം. ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന കുട്ടികളുടെ മാസികയായ തളിരിന് വരിക്കാരാകാനുള്ള അവസരവും മേളയിലുണ്ട്.

ShareTweetSend

Related News

കേരളം

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

കേരളം

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

കേരളം

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

Discussion about this post

പുതിയ വാർത്തകൾ

ശ്രീരാമനവമി രഥയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ തുടക്കം

ഫോട്ടോ: രാജു സുന്ദരം

ശ്രീരാമനവമി രഥയാത്രയ്ക്കായി ശ്രീരാമരഥം അനന്തപുരിയില്‍ നിന്നും ശ്രീമൂകാംബികയിലേക്ക് തിരിച്ചു

തിരുവനന്തപുരത്ത് ഹിന്ദു കുടുംബ സമീക്ഷ ഇന്ന് നടക്കും

ഹിന്ദു കുടുംബ സമീക്ഷ: പത്തനംതിട്ട ജില്ലയില്‍ ചെറുകോല്‍പ്പുഴ കലാലയം ഓഡിറ്റോറിയത്തില്‍ നടന്നു

പ്രധാനമന്ത്രിയെ വരവേല്‍ക്കാന്‍ അനന്തപുരി ഒരുങ്ങി

ആലപ്പുഴ ജില്ലയില്‍ ഹിന്ദു കുടുംബ സമീക്ഷ മാവേലിക്കര ശ്രീകൃഷ്ണ ഗാനസഭ ഓഡിറ്റോറിയത്തില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: കൊല്ലം ആനന്ദവല്ലീശ്വരം ശ്രീ വിനായക കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു

ഹിന്ദു കുടുംബ സമീക്ഷ: എറണാകുളം കലൂര്‍ പാട്ടുപുരയ്ക്കല്‍ ഭഗവതീക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്നു

തൃശ്ശൂര്‍ പാറമേക്കാവ് ക്ഷേത്രം അഗ്രശാലയില്‍ ഹിന്ദു കുടുംബ സമീക്ഷ നടന്നു

ആഴിമല ശിവക്ഷേത്രത്തിൽ 80-ാമത് വാർഷിക മഹോത്സവം

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies