തിരുവനന്തപുരം: സിഐടിയു മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന സിപിഎം നേതാവുമായ എംഎം ലോറന്‍സിന്റെ ചെറുമകന്‍ ഇമ്മാനുവല്‍ മിലന്‍ ജോസഫ് ബിജെപി സമര പന്തലില്‍. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി എസ് ശ്രീധരന്‍ പിള്ള ഡിജിപി ഓഫീസിന് മുന്‍പില്‍ നടത്തുന്ന ഏകദിന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഇമ്മാനുവല്‍ മിലന്‍ എത്തിയത്.
ശബരിമല വിശ്വാസികള്‍ക്കെതിരെ പെലീസ് നടത്തിയ അതിക്രമങ്ങള്‍ക്കെതിരായ നിലപാടുമായാണ് സമരവേദിയിലെത്തിയതെന്ന് മിലന്‍ പറഞ്ഞു. രക്ഷിതാക്കളുടെ സമ്മതത്തോടെയാണോ സമരത്തിനെത്തിയതെന്ന് ചോദിച്ചപ്പോള്‍ അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ എന്നായിരുന്നു മറുപടി.
രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ താല്‍പര്യമുണ്ടെന്നും അത് പഠിക്കുകയാണെന്നും ഏത് പാര്‍ട്ടിയില്‍ ചേരണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മിലന്‍ വ്യക്തമാക്കി.













Discussion about this post