Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണം : ഗവര്‍ണര്‍ പി സദാശിവം

by Punnyabhumi Desk
Oct 30, 2018, 05:27 pm IST
in കേരളം

തൃശൂര്‍: കേരളത്തിന്റെ ആരോഗ്യമേഖലയില്‍ ഗുണപരമായ മാറ്റം ഉണ്ടാകണമെന്നും ഇതിനായി എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍  പി. സദാശിവം. കേരള ആരോഗ്യസര്‍വ്വകലാശാല സെനറ്റ് ഹാളില്‍ ചേര്‍ന്ന പ്രിന്‍സിപ്പല്‍മാരുടെ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ആരോഗ്യപരിപാലന രംഗത്ത് മുന്നിലാണെങ്കിലും പുതിയ വെല്ലുവിളികള്‍ ഉയരുന്നുണ്ട്. കാലാവസ്ഥാ വ്യയിയാനം പുതിയ രോഗങ്ങളെ സൃഷ്ടിക്കുകയാണ്. തുടച്ചുമാറ്റപ്പെട്ടുവെന്നു കരുതിയ പലരോഗങ്ങളും ഇന്ന് തിരിച്ചുവരുന്നു. ഇത് തടയാന്‍ ആരോഗ്യ സര്‍വ്വകലാശാല ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ക്ക് കഴിയണം. സമൂഹത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ നേരിടുന്നതിലാണ് മെഡിക്കല്‍ വിദ്യാഭ്യാസ-ചികിത്സാ സ്ഥാപനങ്ങളുടെ ഭാവി. രോഗങ്ങള്‍ തടയുന്നതിനാവശ്യമായ ആരോഗ്യ സന്ദേശം സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍മാരുടെ സേവനം ഇല്ലാതെ സമൂഹത്തിന് മുന്നോട്ടുപോകാന്‍ സാധിക്കില്ല. മികവിന്‍െ്റ കേന്ദ്രങ്ങളായി മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറണം. ഇതിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണം നടക്കണം. അന്തര്‍ദ്ദേശീയ നിലവാരമുള്ള ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കാന്‍ സര്‍വ്വകലാശാലകള്‍ക്ക് കഴിയണം. രൂപീകൃതമായി 9 വര്‍ഷത്തിനുള്ളില്‍ ആരോഗ്യസര്‍വ്വകലാശാലക്കു കീഴില്‍ പല കോളജുകളിലും മികച്ച ഗവേഷണമാണ് നടക്കുന്നത്. ഇത് അഭിനന്ദനാര്‍ഹമാണ്. ഈ കോളേജുകളിലെ ക്ലാസ്മുറികളിലാണ് ഈ സ്ഥാപനത്തിന്‍െ്റ ഭാവിയെന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികളെ നേരിടാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി മെഡിക്കല്‍ സ്ഥാപനങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണം. നിപ്പ വൈറസിന്‍െ്റ വ്യാപനം തടയുന്നതില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് നടത്തിയത് മാതൃകാപരമായ ഇടപെടലാണ്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ഇക്കാര്യത്തില്‍ മികച്ച സേവനമാണ് നടത്തിയത്. എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കു പിന്നിലും സാമൂഹികമായ പശ്ചാത്തലമുണ്ട്. ഇത് ഉള്‍കൊണ്ടുകൊണ്ടുള്ള സമീപനമാണ് ആരോഗ്യരംഗത്ത് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മികച്ച അധ്യാപകര്‍ക്കുള്ള അവാര്‍ഡ് വിതരണവും ബിപില്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സറ്റുഡന്റ്ഷിപ്പ് സഹായ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കുടുംബാരോഗ്യ കൗണ്‍സെലര്‍ ജേര്‍ണല്‍ പ്രകാശനവും ബുക്ക്ലറ്റ് പ്രകാശനവും നിപ്പ വൈറസ് തടയുന്നതില്‍ മികവ് പുലര്‍ത്തിയതിനുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഗവര്‍ണര്‍ നിര്‍വഹിച്ചു.

 

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies