Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ക്ഷേത്രപ്രവേശന വിളംബരം 82-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും

by Punnyabhumi Desk
Nov 1, 2018, 02:27 pm IST
in കേരളം

തിരുവനന്തപുരം: കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികം നവംബര്‍ 10 മുതല്‍ 12 വരെ വിപുലമായി ആഘോഷിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനതല ഉദ്ഘാടനം 9ന് വൈകിട്ട് തിരുവനന്തപുരം വി. ജെ. ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ജില്ലകളില്‍ ചുമതലപ്പെട്ട മന്ത്രിമാര്‍ ഉദ്ഘാടനം നടത്തും. ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (തമസോമ: ജ്യോതിര്‍ഗമയ) എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നത്.

ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ചരിത്ര രേഖകള്‍, വിളംബരത്തിലേക്ക് നയിച്ച സംഭവങ്ങള്‍, ഇതിനു ശേഷം കേരള സമൂഹത്തിലുണ്ടായ മാറ്റങ്ങള്‍ എന്നിവ വിശദമായി പ്രദിപാദിക്കുന്ന പ്രദര്‍ശനം, വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് പ്രഭാഷണങ്ങള്‍, ക്ഷേത്രപ്രവേശന വിളംബരവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി പ്രദര്‍ശനം എന്നിവ സംസ്ഥാനമൊട്ടാകെ നടക്കും. വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചന, ക്വിസ്, പ്രബന്ധ രചനാ മത്സരങ്ങള്‍ നടത്തും. ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ്, സാംസ്‌കാരികം, പുരാവസ്തു, പുരാരേഖ വകുപ്പുകള്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ജില്ലകളിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, ഗ്രന്ഥശാല പ്രസ്ഥാനം തുടങ്ങി വിവിധ ഏജന്‍സികളുടെയും സംഘടനകളുടെയും സഹകരണം ഉണ്ടാവും. ജില്ലകളില്‍ സംഘാടക സമിതി രൂപീകരണം നടന്നു വരികയാണ്.

അടിമ വ്യാപാരം കല്ലുമാല സമരം, മേല്‍മുണ്ട് സമരം, വൈക്കം സത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം, പാലിയം സമരം, തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിവിടങ്ങളിലെ ക്ഷേത്രപ്രവേശനം തുടങ്ങിയ ചരിത്ര വിവരങ്ങളെല്ലാം പ്രദര്‍ശനത്തില്‍ ഉള്‍ക്കൊള്ളിക്കും. ഇതിന് അനുബന്ധമായ ചര്‍ച്ചകളാണ് ഒപ്പം നടക്കുക. അപൂര്‍വമായ ചരിത്ര രേഖകളും വിവരങ്ങളും ചിത്രങ്ങളും പ്രദര്‍ശനത്തിന്റെ പ്രത്യേകതയാണ്. പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തുന്ന ചിത്രങ്ങള്‍ അടങ്ങിയ കോഫി ടേബിള്‍ ബുക്ക് ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കി പ്രദര്‍ശനം നടക്കുന്ന വേദികളില്‍ വിതരണം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്കും ചരിത്രാന്വേഷകര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies