തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക പോലീസ് സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു. തീപ്പിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് അഗ്‌നിശമന സേനാ മേധാവി എ. ഹേമചന്ദ്രന്‍ ഉത്തരവിട്ടിട്ടുണ്ട്.
ഡിസിപി ആര്‍.ആദിത്യയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മീഷണറാകും അന്വേഷണ ഉദ്യോഗസ്ഥന്‍. ഫോറന്‍സിക് വിദഗ്ദ്ധരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ടാകുമെന്നും ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞു.
അഗ്‌നിശമന സേനയുടെ ടെക്‌നിക്കല്‍ വിഭഗം ഡയറക്ടര്‍ പ്രസാദിനാണ് അന്വേഷണ ചുമതലയുള്ളത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.













Discussion about this post