തിരുവനന്തപുരം: പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് കാര്‍ത്തികേയനെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടറായി നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണ് കാലാവധി. കേന്ദ്ര സര്‍ക്കാരിന്റെ അധീനതയിലുള്ള ആണവോര്‍ജ്ജ വകുപ്പിന് കീഴിലുള്ള ഇലക്ടോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഹൈദ്രാബാദ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
രാജ്യത്തെ പ്രതിരോധം, വ്യോമയാനം, സിവില്‍ ഏവിയേഷന്‍, വാര്‍ത്താവിനിമയം, ബഹിരാകാശവികസനം, എണ്ണ പ്രകൃതിവാതകം, വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ക്കുവേണ്ടി ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മികച്ച സേവനമാണ് നല്‍കിവരുന്നത്. നാവികസേനയുടെ മുന്‍ റിയര്‍ അഡ്മിറല്‍ സഞ്ജയ് ചൗബയാണ് ചെയര്‍മാനായുള്ള കോര്‍പ്പറേഷനില്‍ വിവിധ മേഖലയില്‍ നിന്നുള്ള അഞ്ചു ഡയറക്ടര്‍മാരെയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിട്ടുള്ളത്.
സാമ്പത്തിക വിദഗ്ധനായ രഞ്ജിത് കാര്‍ത്തികേയന്‍ എംജി കോളെജിലും തിരുവനന്തപുരം ലാ കോളെജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ലണ്ടന്‍ ആസ്ഥാനമായ കോമണ്‍വെല്‍ത്ത് അസോസിയേഷന്‍ കോര്‍പ്പറേറ്റ് ഗവേണന്‍സില്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഓഡിറ്റിംഗില്‍ പരിശീലനം നേടിയിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളില്‍ രഞ്ജിത് കാര്‍ത്തികേയന്‍ അസോസിയേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ സാരഥ്യം വഹിച്ചുവരുന്നു. സാമ്പത്തിക രംഗത്തെ പുത്തന്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ മാധ്യമങ്ങളിലെ നിറസാന്നിദ്ധ്യമായ അദ്ദേഹം സ്വദേശി ജാഗരണ്‍ മഞ്ചിന്റെ സംസ്ഥാനത്തെ കണ്‍വീനറാണ്. പ്രിയ കാര്‍ത്തികേയനാണ് ഭാര്യ, മക്കള്‍: ഗൗരി, ഗായത്രി.













Discussion about this post