പത്തനംതിട്ട: ശബരിമലയില്‍ തന്ത്രി കണ്ഠര് രാജീവരുടെ മുറിക്ക് സമീപം മൊബൈല്‍ ജാമര്‍. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമെന്നാണ് പോലീസ് ഭാഷ്യം. കൂടാതെ തന്ത്രിക്കും മേല്‍ശാന്തിമാര്‍ക്കും മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്ന് വിലക്കും ഉണ്ട്. നിരോധനാജ്ഞയുടെ വ്യവസ്ഥകള്‍ പാലിക്കണമെന്നാണ് ഇക്കാര്യത്തില്‍ പൊലീസിന്റെ വിശദീകരണം. ഇതോടെ പ്രതികരിക്കാനില്ലെന്ന് കണ്ഠര് രാജീവര് വ്യക്തമാക്കി. രാവിലെ തന്നെ കണ്ഠര് രാജീവര് പമ്പയിലെത്തിയിരുന്നു. പിന്നീട് സന്നിധാനത്തേക്ക് പോയി.
അതേസമയം തീര്‍ത്ഥാടകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങിയിട്ടുണ്ട്. പമ്പയിലേക്ക് 22 കെഎസ്ആര്‍ടിസി ബസുകളാണ് സര്‍വീസ് നടത്തുന്നത്.













Discussion about this post