പത്തനംതിട്ട: പന്തളം കുടശ്ശനാട് 1473 നമ്പര്‍ എന്‍എസ്സ്എസ്സ് കരയോഗം ശ്രീഭദ്ര ഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന കൊടിമരത്തില്‍ സാമൂഹിക വിരുദ്ധര്‍ കരിങ്കൊടി കെട്ടി. കൊടിമരത്തിനു താഴെ റീത്തും വച്ചിട്ടുണ്ട്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് ആദരാഞ്ജലി എന്നാണ് റീത്തില്‍ എഴുതിയിരിക്കുന്നത്. ഇന്ന് രാവിലെയോടെ ആണ് സംഭവം ശ്രദ്ധയില്‍ പെട്ടത്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.













Discussion about this post