തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഇരുപതില്‍നിന്ന് മുപ്പതായും ടാക്‌സിയുടേത് 150-ല്‍നിന്ന് ഇരുന്നൂറായും വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം പരിഗണിച്ചേക്കും.കിലോമീറ്റര്‍ ചാര്‍ജ് ഓട്ടോറിക്ഷയ്ക്ക് 12 രൂപയായും ടാക്‌സിക്ക് 15 രൂപയായും നിശ്ചയിക്കണമെന്നും നിര്‍ദേശമുണ്ട്.













Discussion about this post