തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദൈവം ദൈവത്തിന്റെ വിധി നടപ്പാക്കിയെന്നാണ് സനലിന്റെ ഭാര്യ വിജി പ്രതികരിച്ചത്. ഡിവൈഎസ്പിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് സനല്‍ മരിച്ച സ്ഥലത്ത് ഉപവാസമിരിക്കുകയായിരുന്നു വിജിയും സനലിന്റെ കുടുംബാംഗങ്ങളും. ഹരികുമാറിന്റെ മരണ വിവരം അറിഞ്ഞതോടെ വിജി ഉപവാസം അവസാനിപ്പിച്ചു.
കൊലപാതകം നടന്ന് എട്ട് ദിവസം പിന്നിടുമ്പോഴും പ്രതിയെ പിടികൂടാനാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഡിവൈഎസ്പി ഹരികുമാറിനെ ഇന്ന് രാവിലെയോടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.













Discussion about this post