Tuesday, May 12, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് സര്‍വീസിന് തുടക്കമായി

by Punnyabhumi Desk
Nov 15, 2018, 04:46 pm IST
in കേരളം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസ് സര്‍വീസിന് സംസ്ഥാനത്ത് തുടക്കമായി. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ഫ്ളാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിര്‍വഹിച്ചു.

സി.എന്‍.ജി, എല്‍.എന്‍.ജി വാതകങ്ങളും ഊര്‍ജവും ഉപയോഗിച്ചുള്ള വാഹനങ്ങളാണ് ഇനി നിരത്തുകളില്‍ വരേണ്ടതെന്നും അതിനാണ് ഇ-വെഹിക്കിള്‍ നയം സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായി ഇ-വെഹിക്കിള്‍ നയം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സിയില്‍ ഇത് നടപ്പാക്കുന്നത്. ഒറ്റയടിക്ക് മാറുന്നതിന് പകരം പരീക്ഷണാടിസ്ഥാനത്തില്‍ ഇ-ബസ് സര്‍വീസ് നടത്തി ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആദ്യഘട്ടമായി 10 ബസുകളാണ് വെറ്റ് ലീസ് അടിസ്ഥാനത്തില്‍ വാടകയ്ക്ക് ഓടിക്കുക.

ഇനി ഇ-ഓട്ടോറിക്ഷകള്‍ക്ക് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ അനുമതി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇ-ഓട്ടോകള്‍ ഓടിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് പ്രോത്സാഹനമായി 30,000 രൂപ സബ്സിഡി നല്‍കുമെന്നും മന്ത്രി അറിയിച്ചു. ചെലവുകുറഞ്ഞ ഇന്ധനങ്ങളിലേക്ക് മാറാനും പരിസ്ഥിതി സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം.വി. ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ടി.കെ. രാജന്‍, സി.വി. വര്‍ഗീസ്, കെ.ജി. പങ്കജാക്ഷന്‍, സലിം പി. മാത്യു, ആലീസ് മാത്യൂ, സി.എം. ശിവരാമന്‍, മാത്യൂസ് കോലഞ്ചേരി, സയ്യിദ് ഹൈസല്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു. കെ.എസ്.ആര്‍.ടി.സി ഡി.എം.ഡി ടോമിന്‍ ജെ. തച്ചങ്കരി സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ (സൗത്ത് സോണ്‍) ജി. അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി കേരളത്തിലാണ് ഇ-ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നത്. ആദ്യഘട്ട ബസുകള്‍ ശബരിമല സീസണില്‍ പമ്പയില്‍ സര്‍വീസ് നടത്തും. ഉദ്ഘാടന ചടങ്ങിന് ശേഷം ഇലക്ട്രിക് ബസില്‍ യാത്ര ചെയ്താണ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സെക്രട്ടേറിയറ്റില്‍ എത്തിയത്. നഗരത്തിലെ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കുമായി കോവളം, ശംഖുംമുഖം, നെയ്യാര്‍ ഡാം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇ-ബസില്‍ സൗജന്യ ഉല്ലാസയാത്രയും ഒരുക്കി.

ShareTweetSend

Related News

കേരളം

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

കേരളം

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

കേരളം

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

Discussion about this post

പുതിയ വാർത്തകൾ

കുവൈറ്റിലെ ഇന്ത്യയുടെ പ്രഥമ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

പ്രമുഖ ചലച്ചിത്ര നടന്‍ സന്തോഷ്.കെ.നായര്‍ വിടവാങ്ങി

ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി സമര്‍പ്പിച്ചു

അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം

ശ്രീശങ്കര ജയന്തി ആഘോഷം: കാലടി ശൃംഗേരി മഠത്തില്‍ സന്യാസി സംഗമം നടന്നു

ചിക്കമഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ക്ഷേത്രത്തിലെത്തുന്നവര്‍ വിശ്വാസികളല്ലെങ്കില്‍പ്പോലും അവിടത്തെ ആചാരങ്ങള്‍ പാലിക്കണം: സുപ്രീംകോടതി

ആര്‍ട്ടെമിസ് 2 ചാന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു

അഞ്ചു ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies