Sunday, July 19, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മാതൃകാപരമായി ഇടപെടാന്‍ പോലീസ് സേനാംഗങ്ങള്‍ക്കാകണം- മുഖ്യമന്ത്രി

by Punnyabhumi Desk
Nov 16, 2018, 04:27 pm IST
in കേരളം

തിരുവനന്തപുരം:  മാന്യമായതും മാതൃകാപരമായതുമായ പെരുമാറ്റം എല്ലാവരോടും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളാ ആംഡ് പോലീസിന്റെ മൂന്നാം ബറ്റാലിയനിലെയും അഞ്ചാം ബറ്റാലിയനിലെയും പരിശീലനം പൂര്‍ത്തിയാക്കിയ സേനാംഗങ്ങളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃകാപരമായി ഇടപെടാന്‍ പുതുതായി സേനയില്‍ ചേരുന്നവര്‍ക്ക് കഴിയണം. ഭരണഘടന ഉറപ്പുനല്‍കുന്ന എല്ലാ കാര്യങ്ങളും സംരക്ഷിക്കുക എന്ന ചുമതലയാണ് ഏറ്റെടുക്കാന്‍ പോകുന്നത്. ഭരണഘടനയ്ക്ക് എതിരെയുള്ള വെല്ലുവിളികള്‍ പലതരത്തില്‍ ഉയര്‍ന്നുവരുന്ന കാലത്ത് വലിയ ഉത്തരവാദിത്തമാണ് പോലീസിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിലെ തന്നെ സേനകളില്‍ മികവ് തെളിയിച്ചിട്ടുള്ളതാണ് കേരളത്തിലെ പോലീസ് സേന. കൃത്യനിഷ്ഠ പാലിക്കുന്നതിനൊപ്പം ജനങ്ങളുമായി ഇടപഴകുമ്പോള്‍ ഉയര്‍ന്ന സാംസ്‌കാരിക നിലവാരം പുലര്‍ത്തുകയും വേണം.

പൊതുവേ പോലീസ് ജനങ്ങളുമായി ഉയര്‍ന്ന സൗഹൃദബന്ധമാണ് പുലര്‍ത്തുന്നത്. അതിന്റെ ഭാഗമായി ജനമൈത്രീപോലീസ് എന്നത് അക്ഷരാര്‍ഥത്തില്‍ തന്നെ പ്രയോഗത്തില്‍കൊണ്ടുവരാന്‍ കഴിഞ്ഞു. ആ മികവുകള്‍ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു മോശം കാര്യം ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അതായിരിക്കും പോലീസിന്റെ മുദ്രയായി ജനങ്ങള്‍ കാണുന്നത്. ആ കൂട്ടത്തില്‍ പെടാതെ മികവിന്റെ ഭാഗമായി മാറാന്‍ പരിശ്രമിച്ച് നാടിനെ ഉത്തമമായ രീതിയില്‍ സേവിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരിശീലനകാലയളവില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു.

മികച്ച ഷൂട്ടര്‍ ആയി കെ എ പി മൂന്നാം ബറ്റാലിയനിലെ മുഹമ്മദ് ഷാനും അഞ്ചാം ബറ്റാലിയനിലെ അജിത് വാസുദേവനും തിരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഇന്‍ഡോര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് റെജി രാജന്‍, മനു പി ജി എന്നിവരാണ്. ബെസ്റ്റ് ഔട്ട്ഡോര്‍ കേഡറ്റായി ഹരികൃഷ്ണന്‍ എം യു, ബിന്‍സ് ലാല്‍ കെ എസ് എന്നിവരും ബെസ്റ്റ് ഓള്‍റൗണ്ടര്‍ ആയി റെജി രാജന്‍, മനോജ് എസ് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

551 പേരാണ് ഇന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. ഇതില്‍ എം.ബി.എ ക്കാര്‍ 16 പേരും ബിരുദാനന്തര ബിരുദമുള്ളവര്‍ 52 പേരും ബിരുദധാരികള്‍ 234 പേരും ഉള്‍പ്പെടുന്നു. 21 പേര്‍ ബി ടെക് ബിരുദധാരികളും രണ്ടുപേര്‍ എം.സി.എ ക്കാരുമാണ്. എം.ടെക്ക് നേടിയ ഒരാളും എം.എസ്.ഡബ്ല്യു ഉള്ള രണ്ടുപേരും പുതിയ ബാച്ചുകളിലുണ്ട്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, എ.ഡി.ജി.പി എസ്. ആനന്ദകൃഷ്ണന്‍, ഐ.ജി. ഇ.ജെ. ജയരാജ്, ഡി.ഐ.ജി. ഷെഫീന്‍ അഹമ്മദ്.കെ, കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് കെ.ജി.സൈമണ്‍, മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSend

Related News

കേരളം

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

കേരളം

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

Discussion about this post

പുതിയ വാർത്തകൾ

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies