കൊച്ചി: ഫേസ്ബുക്കില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റു ചെയ്‌തെന്ന കേസില്‍ രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തുടര്‍ നടപടികളുമായി പൊലീസിന് മുന്നോട്ട് പോകാമെന്നും കോടതി നല്‍കിയ നിര്‍ദേശം നല്‍കി.
തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോള്‍ രഹന ശബരിമല സന്ദര്‍ശിക്കാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് മടങ്ങേണ്ടിവന്നിരുന്നു. തുടര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ രഹന അയ്യപ്പ വേഷത്തില്‍ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഈ ഫോട്ടോ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് തൃക്കൊടിത്താനം സ്വദേശി ആര്‍. രാധാകൃഷ്ണ മേനോന്‍ പത്തനംതിട്ട പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിട്ടുള്ളത്.













Discussion about this post