ശബരിമല: ശബരിമല മണ്ഡലകാലത്തിന് തുടക്കമായി. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരും മേല്‍ശാന്തി എ.വി. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ചേര്‍ന്ന് നട തുറന്നതോടെയാണ് മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ആരംഭമായത്.
വൈകിട്ട് ആറിന് പുതിയ ശബരിമല മേല്‍ശാന്തിവി.എന്‍. വാസുദേവന്‍ നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തിയായി എം.എന്‍. നാരായണന്‍ നമ്പൂതിരിയും സ്ഥാനമേല്‍ക്കും. തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച് അഭിഷേകം ചെയ്താണ് സ്ഥാനമേല്‍ക്കുക. പുതിയ മേല്‍ശാന്തിമാര്‍ക്ക് മൂലമന്ത്രം ഉപദേശിക്കുന്നതോടെയാണ് സ്ഥാനമേല്‍ക്കുന്ന ചടങ്ങുകള്‍ പൂര്‍ത്തിയാകുക. നാളെ രാവിലെ മുതലാണ് മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിക്കുന്നത്. പുതിയ മേല്‍ശാന്തിമാരാണ് ശനിയാഴ്ച നടതുറക്കുന്നത്.













Discussion about this post