ഇടുക്കി: കുട്ടിക്കാനം പുല്ലുപാറക്ക് സമീപം ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞു. രണ്ട് തീര്‍ത്ഥാടകര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തമിഴ്‌നാട് കാഞ്ചീപുരം സ്വദേശികളായി ബാബു, കാര്‍ത്തി എന്നിവരാണ് മരിച്ചത്.
സംഘത്തിലുണ്ടായിരുന്ന 12 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 12 പേരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.













Discussion about this post