പമ്പ: സ്വകാര്യവാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണമെന്ന് ആവശ്യപ്പെട്ട തന്നോട് ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന എസ്പിയുടെ ചോദ്യം ശരിയായില്ലെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. എസ്പി ഈ ചോദ്യം സംസ്ഥാനത്തെ മന്ത്രിമാരോട് ചോദിക്കുമോ എന്ന് പൊലീസ് നടപടിയെ വിമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനും ദര്‍ശനം നടത്താനുമാകണം. നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നതെന്നും സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.













Discussion about this post