Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പ്രവാസി ചിട്ടികളുടെ വരിസംഖ്യ കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കും: ധനമന്ത്രി

by Punnyabhumi Desk
Nov 26, 2018, 04:58 pm IST
in കേരളം

 

തിരുവനന്തപുരം: പ്രവാസി ചിട്ടികളുടെ വരിസംഖ്യയായി കിട്ടുന്ന തുക കേരളത്തിന്റെ വികസനപ്രക്രിയയ്ക്ക് വിനിയോഗിക്കുന്നതിന് കിഫ്ബി ബോണ്ടുകളില്‍ നിക്ഷേപിക്കുമെന്നു ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. കിഫ്ബി അംഗീകാരം നല്‍കിയ വികസന പരിപാടികള്‍ക്കു വേണ്ടി ചിട്ടികള്‍ ചേരുന്നതിനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. തീരദേശ ഹൈവേയ്ക്ക് 348 പേരും ഹൈടെക് വിദ്യാലയ പദ്ധതിക്ക് 259 പേരും ആരോഗ്യപദ്ധതികള്‍ക്ക് 251 പേരും റോഡുകളും പാലങ്ങളും നിര്‍മിക്കുന്നതിന് 233 പേരും ഐ.ടി. പാര്‍ക്കുകളുടെ നിര്‍മാണത്തിന് 233 പേരുമാണ് താത്പര്യം പ്രകടിപ്പിച്ച് ചിട്ടികളില്‍ ചേര്‍ന്നിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. കെ.എസ്.എഫ്.ഇ. പ്രവാസി ചിട്ടിയുടെ ആദ്യ ലേലം ഓണ്‍ലൈനില്‍ നടക്കുന്നത് വീക്ഷിക്കാനെത്തിയതായിരുന്നു ധനമന്ത്രി.

പ്രവാസി ചിട്ടികളില്‍ ഏറ്റവും ചെറിയ സ.ല. തുകയായ ഒരു ലക്ഷം രൂപയുടെ ചിട്ടി 30,000 രൂപ കുറച്ച് പ്രവാസിയായ അജീഷ് വിളിച്ചെടുത്തു. തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലില്‍ സജ്ജീകരിച്ച വേദിയില്‍ ധനമന്ത്രിക്കൊപ്പം കെ.എസ്.എഫ്.ഇ. ചെയര്‍മാന്‍ ഫിലിപ്പോസ് തോമസും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഒക്ടോബര്‍ 25 മുതലാണ് പ്രവാസി ചിട്ടിയുടെ വരിസംഖ്യ സ്വീകരിച്ചു തുടങ്ങിയതെങ്കിലും 53 ചിട്ടികളില്‍ മുഴുവനായി വരിക്കാര്‍ ചേര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു. ഈ ചിട്ടികള്‍ക്ക് കേന്ദ്ര ചിട്ടിഫണ്ട് നിയമപ്രകാരമുള്ള രജിസ്‌ട്രേഷനും പൂര്‍ത്തിയായി. 26 ചിട്ടികളില്‍ എന്റോള്‍മെന്റ് പുരോഗമിക്കുകയാണ്. 1946 പ്രവാസികളാണ് ചിട്ടികളില്‍ ചേരുകയും 2.42 കോടി രൂപ വരിസംഖ്യയായി ലഭിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

പ്രവാസി ചിട്ടികളില്‍ വരിക്കാരാവുന്നതു മുതല്‍ പണമടയ്ക്കുന്നതും ലേലവും വരെയുള്ള മുഴുവന്‍ നടപടിക്രമങ്ങളും ഓണ്‍ലൈനിലാണ് നടക്കുന്നത്. ചിട്ടി ലേലംകൊണ്ടാല്‍ ചിട്ടിപ്പണം ലഭിക്കുന്നതിനുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതും അതിന്റെ പരിശോധനയുമടക്കമുള്ള നടപടികള്‍ ഓണ്‍ലൈനില്‍ നടക്കും. സമഗ്രമായ ഒരു സോഫ്‌ട്വെയറില്‍ സമ്പൂര്‍ണമായി ഓണ്‍ലൈനില്‍ നടക്കുന്ന ആദ്യ പണമിടപാട് സംരംഭമാണ് പ്രവാസി ചിട്ടി. ഈ ശൃംഖലയിലെ ഏറ്റവും പ്രധാന പ്രക്രിയയാണ് ചിട്ടിലേലം. മറ്റു രാജ്യങ്ങളില്‍ ഇരുന്നുതന്നെ നിശ്ചയിക്കപ്പെട്ട സമയത്ത് ചിട്ടി വരിക്കാരന് ഓണ്‍ലൈനായി ലേലത്തില്‍ പങ്കെടുക്കാം. ലേലം വിളിക്കുന്ന തുകയും മറ്റു വിശദാംശങ്ങളും ലേലത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വരിക്കാര്‍ക്കും തത്സമയം അറിയാനാവും.

ചിട്ടിനടത്തിപ്പിന് ആവശ്യമായ രജിസ്‌ട്രേഷന്‍ തുടങ്ങിയ നിയമപരമായ നടപടിക്രമങ്ങളും ഓണ്‍ലൈനാണ്. തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഇ എന്‍ആര്‍ഐ ബിസിനസ് സെന്ററില്‍ ഒരു വെര്‍ച്വല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് ആരംഭിക്കും.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies