Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

മിഷന്‍ ഗ്രീന്‍ ശബരിമലയ്ക്ക് തുടക്കമായി

by Punnyabhumi Desk
Nov 27, 2018, 04:50 pm IST
in കേരളം

പമ്പ: മിഷന്‍ ഗ്രീന്‍ ശബരിമല പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി പമ്പയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഭരണകൂടവും, ശുചിത്വമിഷനും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷന്‍ ഗ്രീന്‍ ശബരിമല. റെയില്‍വേ കിയോസ്‌ക് വഴി തുണിസഞ്ചി വിതരണം, ഗ്രീന്‍ ഗാര്‍ഡ്‌സ്, പ്ലാസ്റ്റിക് വെയ്സ്റ്റ് കളക്ഷന്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ കാര്‍ഡ് വിതരണം, പോസ്റ്ററുകള്‍, ബസ് ബ്രാന്‍ഡിംഗ്, റെയില്‍വേ സംഗീതശകലം, വീഡിയോ പ്രദര്‍ശനം തുടങ്ങി പ്രകൃതി സൗഹൃദ തിരുവാഭരണ യാത്ര വരെ നീളുന്ന പരിപാടികളാണ് ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഒരുക്കുന്നത്. തീര്‍ത്ഥാടനകാലത്ത് ശബരിമലയെ മലിനപ്പെടുത്താതെ സൂക്ഷിക്കേണ്ടത് ഓരോ അയ്യപ്പഭക്തന്മാരുടേയും കര്‍ത്തവ്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണദേവി പറഞ്ഞു. മാത്രമല്ല, പുണ്യനദിയായ പമ്പയില്‍ വസ്ത്രം ഉപേക്ഷിക്കുന്ന രീതി അയ്യപ്പഭക്തന്മാര്‍ ഉപേക്ഷിക്കണമെന്നും അന്നപൂര്‍ണദേവി പറഞ്ഞു.

പ്ലാസ്റ്റിക് രഹിതമായ തീര്‍ത്ഥാടനം ഉറപ്പാക്കുന്നതിനായി തീര്‍ത്ഥാടകര്‍ക്കായി തുണിസഞ്ചിയും പോക്കറ്റ് കാര്‍ഡും വിതരണം ചെയ്തു. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന തീര്‍ത്ഥാടകരില്‍ നിന്നും പ്ലാസ്റ്റിക് ക്യാരിബാഗ് വാങ്ങുകയും പകരം സൗജന്യമായി തുണിസഞ്ചി നല്‍കുകയും ചെയ്യും. പമ്പയിലേയ്ക്ക് വസ്ത്രങ്ങള്‍ വലിച്ചെറിയുന്നത് ആചാരവിരുദ്ധമാണെന്നും ശബരിമലയും കാനനപാതയും പ്ലാസ്റ്റിക് വിമുക്തമായി സംരക്ഷിക്കണമെന്നുള്ള വിവിധ ഭാഷയിലുള്ള സന്ദേശവും ശബരിമലയിലെ വിശേഷദിവസങ്ങളും രേഖപ്പെടുത്തിയ പോക്കറ്റ് കാര്‍ഡുകള്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് തീര്‍ത്ഥാടകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്.

തീര്‍ത്ഥാടകരുടെ വാഹനങ്ങളിലും കെഎസ്ആര്‍ടിസി ബസുകളിലും ബോധവല്‍ക്കരണ സ്റ്റിക്കറുകള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍, ശുചിത്വമിഷന്‍ വോളന്റിയര്‍മാര്‍ വഴി പതിപ്പിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായുള്ള ബോക്‌സുകള്‍ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ശുചിത്വമിഷന്‍ സ്ഥാപിച്ചിട്ടുണ്ട്. ളാഹ മുതല്‍ പമ്പ വരെയും കണമല മുതല്‍ ളാഹ വരേയും വാഹനങ്ങളില്‍ സഞ്ചരിക്കുന്ന തീര്‍ത്ഥാടകര്‍ പ്ലാസ്റ്റിക് കുപ്പികളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും വനാതിര്‍ത്തികളില്‍ അലക്ഷ്യമായി വലിച്ചെറിയുന്നത് പതിവാണ്. ഇങ്ങനെ തീര്‍ത്ഥാടകര്‍ വലിച്ചെറിയുന്ന അജൈവ മാലിന്യങ്ങള്‍ വനംവകുപ്പിന്റെ എക്കോ ഗാര്‍ഡുകള്‍ വഴി ശേഖരിച്ച് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ സ്വകാര്യഏജന്‍സി മുഖേന നീക്കം ചെയ്യുന്നുമുണ്ട്.

തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് തിരുവാഭരണപാതയില്‍ ഭക്ഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിനും മറ്റ് അലങ്കാരങ്ങള്‍ക്കും പ്ലാസ്റ്റിക്, ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഒഴിവാക്കി മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും പാത പരിശുദ്ധമായി സംരക്ഷിക്കുന്നതിനും ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്. തീര്‍ത്ഥാടന കാലയളവിന് ശേഷം പമ്പ, നിലയ്ക്കല്‍, മറ്റു കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും ശുചിത്വമിഷന്‍ നേതൃത്വം നല്‍കും.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies