Wednesday, July 8, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

പച്ചക്കറി -പഴവര്‍ഗ്ഗ വികസനത്തിന് 26 കോടിയുടെ പ്രത്യേക പാക്കേജ്: മന്ത്രി വി.എസ് സുനില്‍കുമാര്‍

by Punnyabhumi Desk
Nov 27, 2018, 05:02 pm IST
in കേരളം

കോട്ടയം: പ്രളയം തകര്‍ത്ത കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന് 26 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കുമെന്ന് കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ് സുനില്‍കുമാര്‍. വി.എഫ്.പി.സി.കെ യുടെ 17-ാമത് വാര്‍ഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനു പുറമെ ശാസ്ത്രീയ കൃഷിരീതിയ്ക്കു വേണ്ടി 7 കോടി രൂപയും അടിസ്ഥാന സൗകര്യങ്ങള്‍ പുനസ്ഥാപിക്കുന്നതിന് ഒരു ഹെക്ടറിന് ഒന്നര ലക്ഷം രൂപയും അധിക സഹായം അനുവദിക്കും.

ശാസ്ത്രീയ രീതിയില്‍ ജൈവവളം ഉല്‍പ്പാദിപ്പിച്ച് വിപണിയില്‍ എത്തിക്കാന്‍ വി.എഫ്.പി.സി.കെയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്.ഇതിനായി ഒരേക്കര്‍ സ്ഥലം വിട്ടു നല്‍കും. യൂബര്‍ മാതൃകയില്‍ വിശാലമായ ഒരു നെറ്റ്വര്‍ക്കിങ് സംവിധാനം വിപണിയില്‍ ആരംഭിക്കും. ഈ സംവിധാനത്തിലൂടെ വിഷ രഹിത ഉല്‍പന്നങ്ങള്‍ ഉപഭോക്താവിന് എവിടെ നിന്നും വാങ്ങാന്‍ കഴിയും. വി.എഫ്.പി.സി.കെ യുടെ സംസ്ഥാനത്തുടനീളമുള്ള 284 സ്വാശ്രയവിപണികളൂടെ വിപുലമായ സാധ്യതകള്‍ ഇതിനായി വിനിയോഗിക്കും. ഇത്തരത്തിലുള്ള വിപണി സാധ്യത കര്‍ഷകര്‍ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തിനു ശേഷം സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖല ശക്തമായ തിരിച്ചുവരവിന്റ പാതയിലാണ്. തുടര്‍ച്ചയായുണ്ടായ കാലവര്‍ഷക്കെടുതികള്‍ കര്‍ഷകര്‍ക്ക് വന്‍ ആഘാതമാണ് സൃഷ്ടിച്ചിട്ടുളളത്.

സര്‍ക്കാരിന്റെ കണക്കു പ്രകാരം 19,000 കോടി രൂപയുടെ നഷ്ടമാണ് കാര്‍ഷിക മേഖലയില്‍ ഉണ്ടായിട്ടുളളത്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിച്ച യു.എന്‍ സംഘത്തിനും കേന്ദ്ര സംഘത്തിനും സമര്‍പ്പിച്ചിട്ടുണ്ട്. കാര്‍ഷിക മേഖലയില്‍ ശാസ്ത്രീയമായ പുന:സംഘടനയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വി.എഫ്.പി.സി.കെ യുടെ ഇന്‍ഷുറന്‍സ് സ്‌കീം സംബന്ധിച്ച പരാതികള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ച കര്‍ഷകര്‍ക്കുള്ള വി.എഫ്.പി.സി.കെ യുടെ സംസ്ഥാന തല ‘ഹരിതകീര്‍ത്തി’ അവാര്‍ഡുകളും അദ്ദേഹം വിതരണം ചെയ്തു. വി.എഫ്.പി.സി.കെ ആരംഭിക്കുന്ന നാടന്‍ വിത്തുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. തെളളകം ചൈതന്യം പാസ്റ്ററല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സണ്ണി പാമ്പാടി അദ്ധ്യക്ഷത വഹിച്ചു.

അഡ്വ.കെ.സുരേഷ് കുറുപ്പ് എം.എല്‍.എ മുഖ്യാതിഥിയായിരുന്നു. വി.എഫ്.പി.സി.കെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സജി ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ShareTweetSend

Related News

കേരളം

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

കേരളം

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

കേരളം

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Discussion about this post

പുതിയ വാർത്തകൾ

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

രാഷ്ട്രത്തിന്റെ കെട്ടുറപ്പിനായി ഐക്യത്തോടെ ഒത്തുചേരണം: ഡോ. മോഹന്‍ ഭാഗവത്

ശ്രീരാമദാസമിഷന്‍ അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷിയുടെ മാതാവ് എന്‍.എസ്.ലളിതമ്മ നിര്യാതയായി

സി. രാധ നിര്യാതയായി

അണിയൂര്‍ ശ്രീദുര്‍ഗ്ഗാ ഭഗവതീക്ഷേത്രത്തില്‍ വേദാന്ത സംസ്‌കൃത പാഠശാലയും ഗ്രന്ഥശാലയും ഉദ്ഘാടനം ചെയ്തു

എസ്‌.പി.സി. കേഡറ്റുകൾ ‘ഓപ്പറേഷൻ തൂഫാനി’ൻ്റെ ബ്രാൻഡ് അംബാസഡർമാർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 61-ാം മഹാസമാധി വാര്‍ഷികം 26, 27 തീയതികളില്‍

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies