തിരുവനന്തപുരം: മാത്യു ടി തോമസ് രാജിവച്ച ഒഴിവില്‍ ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ കൃഷ്ണന്‍കുട്ടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ജലവിഭവ വകുപ്പിന്റെ ചുമതലയാണ് അദ്ദേഹം വഹിക്കുക.
മുഖ്യമന്ത്രിയും മന്ത്രിമാരും എം.എല്‍.എ മാരും ചടങ്ങില്‍ പങ്കെടുത്ത സത്യപ്രതിജ്ഞാ ചടങ്ങ് യുഡിഎഫ് ബഹിഷ്‌കരിച്ചു. വിവിധ വിഷയങ്ങളിലുള്ല സര്‍ക്കാറിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം. ബിജെപിയുടെ എംഎല്‍എ ഒ രാജഗോപാല്‍ ചടങ്ങില്‍ പങ്കെടുത്തു.













Discussion about this post