Wednesday, August 26, 2026
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

by Punnyabhumi Desk
Nov 30, 2018, 04:51 pm IST
in കേരളം

 

തിരുവനന്തപുരം: സാങ്കേതിക, നൈപുണ്യവികസന മേഖലകളില്‍ കേരളവും ബ്രിട്ടനും സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീണര്‍ ഡൊമിനിക്ക് അസ്‌ക്വിത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണ. കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രളയത്തെ അതിജീവിച്ചതില്‍ ഹൈക്കമ്മീഷണര്‍ മുഖ്യമന്ത്രിയെ അഭിനന്ദനമറിയിച്ചു. പ്രളയത്തില്‍ കുടുങ്ങിപ്പോയ ബ്രിട്ടീഷ് വിനോദസഞ്ചാരികളെ രക്ഷിച്ചതിനുളള നന്ദി അദ്ദേഹം അറിയിച്ചു. മാലിന്യ സംസ്‌കരണം, നൈപുണ്യവികസനം, സാങ്കേതിക വിദ്യ, നഗരപരിഷ്‌കരണം എന്നീ മേഖലകളില്‍ കേരളത്തില്‍ കൂടുതല്‍ സഹകരണത്തിനുളള താല്പര്യം അദ്ദേഹം പ്രകടിപ്പിച്ചു.

ഇലക്ട്രിക് മൊബൈല്‍ വെഹിക്കിള്‍ മേഖലയില്‍ സഹകരിക്കാനുളള താല്പര്യവും ഹൈക്കമ്മീഷണര്‍ അറിയിച്ചു. ബ്രിട്ടീഷ് കൗണ്‍സിലും കേരളത്തിലെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കുന്നതിനുളള ധാരണാപത്രം ഒപ്പുവെച്ചു. ഇതോടെ വകുപ്പുകള്‍ക്ക് നേരിട്ട് ബ്രിട്ടീഷ് കൗണ്‍സിലിനെ ബന്ധപ്പെടാനും അവരുടെ സഹായം ലഭ്യമാക്കാനും സാധിക്കും.

കേരളത്തിലെത്തുന്ന വിദേശ വിനോദസഞ്ചാരികളില്‍ 18 ശതമാനം ബ്രിട്ടനില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നല്ലൊരുവിഭാഗം മലയാളികളും മലയാളി വിദ്യാര്‍ത്ഥികളും ബ്രിട്ടനിലുണ്ട്. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ബ്രിട്ടീഷ് കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കൂടുതല്‍ നിക്ഷേപ സാധ്യത ഇവിടെയുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, ഐടി, ബയോടെക്‌നോളജി, നൈപുണ്യവികസനം എന്നീ മേഖലകളില്‍ സഹകരണത്തിനുളള സാധ്യത ഏറെയാണ്. വ്യവസായം ആരംഭിക്കുന്നതിനുള്ള അനുമതി വേഗത്തില്‍ ലഭ്യമാക്കുന്നതിന് പുതിയ നിയമങ്ങള്‍ വന്നതോടെ സംസ്ഥാനം കൂടുതല്‍ നിക്ഷേപസൗഹൃദമായി മാറി. സദ്ഭരണത്തിലും ക്രമസമാധാനപാലനത്തിലും ജീവിത നിലവാരത്തിലും കേരളം ഏറെ മുന്നിലാണെന്ന് മുഖ്യമന്ത്രി ഹൈക്കമ്മീഷണറോട് പറഞ്ഞു.

വിദ്യാഭ്യാസരംഗത്തെ സഹകരണം ശക്തമാക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തിലും സര്‍ക്കാരും ബ്രിട്ടീഷ് കൗണ്‍സിലും ഒപ്പുവച്ചു. സംസ്ഥാനത്തെ ജനങ്ങള്‍ വിദ്യാഭ്യാസകാര്യങ്ങളില്‍ ഏറെ പ്രാധാന്യം നല്‍കുന്നവരാണെന്നും യുവജനങ്ങളുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങള്‍ക്ക് കരുത്തു പകരാന്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ സഹകരണം സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനും മികവുകള്‍ പരിപോഷിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ ഉയര്‍ത്തുന്നതിനും ബ്രിട്ടനുമായുള്ള സഹകരണം ഉറപ്പു നല്‍കുമെന്ന് ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ വിശ്വാസം പ്രകടിപ്പിച്ചു. ബ്രിട്ടീഷ് കൗണ്‍സിലിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ത്യക്കാരായ 104 സ്ത്രീകള്‍ക്ക് ബ്രിട്ടനിലെ പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സയന്‍സ്, ടെക്‌നോളജി, എഞ്ചിനിയറിംഗ്, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ വിദ്യാഭ്യാസം നടത്തുന്നതിന് സ്‌കോളര്‍ഷിപ്പും അനുവദിച്ചിരുന്നു. ഇതില്‍ ഒമ്പതുപേര്‍ കേരളീയരായിരുന്നു. ബ്രിട്ടീഷ് കൗണ്‍സില്‍ മാസ്റ്റേഴ്‌സ് സ്‌കോളര്‍ഷിപ്പുകള്‍ ലഭിച്ച ഇവരെ ഈ വര്‍ഷമാദ്യം മുഖ്യമന്ത്രി അനുമോദിച്ചിരുന്നുവെന്നും ഹൈക്കമ്മീഷണര്‍ പറഞ്ഞു.

സന്ദര്‍ശക സംഘത്തില്‍ ഹൈക്കമ്മീഷണര്‍ക്കൊപ്പം ബ്രിട്ടീഷ് കൗണ്‍സില്‍ ഇന്ത്യ ഡയറക്ടര്‍ അലന്‍ ജെമ്മല്‍, കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ ജനക പുഷ്പനാഥന്‍ എന്നിവരും ഉണ്ടായിരുന്നു. 1908 മുതല്‍ 1916 വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഹെര്‍ബര്‍ട്ട് ഹെന്റി അസ്‌ക്വിത്തിന്റെ പേരക്കുട്ടിയുടെ മകനാണ് ഡൊമിനിക് അസ്‌ക്വിത്ത്.

Share
Tweet
Send

Related News

കേരളം

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

കേരളം

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

കേരളം

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

പുതിയ വാർത്തകൾ

ശിവസേനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാമജപ യജ്ഞവും സെക്രട്ടറിയേറ്റ് ധര്‍ണയും ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയ്തു

സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 1-ാം സമാധിവാര്‍ഷികാചരണം ആഗസ്റ്റ് 16ന്

സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി

അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

അഭേദാശ്രമത്തില്‍ കോടിയര്‍ച്ചന ജൂലൈ 11 ന് ആരംഭിക്കും

ശബരിമല തീര്‍ത്ഥാടനം: കൂടുതല്‍ കാര്യക്ഷമമാക്കാന്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍

കൊട്ടിയൂര്‍ ടി.പി.ഗോപിനാഥാന്‍ നായര്‍ നിര്യാതനായി

ടി.കെ.രാമചന്ദ്രന്‍ പിള്ള നിര്യാതനായി

പി.എന്‍. സുകുമാരന്‍ നായര്‍ നിര്യാതനായി

ശ്രീരാമദാസമിഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ.ബ്രഹ്മചാരി ഭാര്‍ഗവറാമിന്റെ മാതാവ് കെ.കെ.മീനാക്ഷിയമ്മ നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies