തിരുവനന്തപുരം: തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളിലേക്ക് ഹിന്ദു എംഎല്‍എമാരായ അംഗങ്ങളുടെ ഒഴിവുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു.
പ്രിയംവദ കെ, എന്‍ വിജയകുമാര്‍ എന്നിവരാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക് മത്സരിച്ചത്. പ്രിയംവദ പതിനൊന്ന് വോട്ടും എന്‍. വിജയകുമാര്‍ 61 വോട്ടും നേടി. വിജയകുമാറിനെ വിജയിയായി പ്രഖ്യാപിച്ചു.
മലബാര്‍ ദേവസ്വം ബോര്‍ഡിലേക്കുള്ള രണ്ടു സ്ഥാനങ്ങളിലേക്ക് മത്സരിച്ചത് പടന്നയില്‍ പ്രഭാകരന്‍, കെ. രാമചന്ദ്രന്‍, ഒ.കെ. വാസു, പി.പി. വിമല എന്നിവരാണ്. ഒ.കെ. വാസുവും പി.പി. വിമലയും 61 വോട്ടുകള്‍ വീതം നേടി തെരഞ്ഞെടുക്കപ്പെട്ടു. മറ്റു രണ്ടു പേരും 11 വോട്ടുകള്‍ വീതമാണ് നേടിയത്. ആകെയുള്ള 76 വോട്ടര്‍മാരില്‍ 72 പേര്‍ വോട്ട് ചെയ്തു.
കൊച്ചി ദേവസ്വം ബോര്‍ഡിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച രണ്ടുപേരില്‍ ഒരാളുടെ പത്രിക തള്ളിയതിനാല്‍ അവശേഷിച്ച എം.കെ. ശിവരാജനെ വിജയിയായി കഴിഞ്ഞ 23ന് പ്രഖ്യാപിച്ചിരുന്നു.













Discussion about this post