സന്നിധാനം: അസൗകര്യങ്ങള്‍ പരിശോധിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ശബരിമലയിലേക്ക് നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍. പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിക്കുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. ഭക്തര്‍ ഇപ്പോള്‍ സംതൃപ്തര്‍ ആണെന്നും അവലോകന യോഗത്തില്‍ ദേവസ്വം മന്ത്രിപറഞ്ഞു. ശബരമലയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണ്. ശബരിമല രാഷ്ട്രീയ ചര്‍ച്ചകളില്‍ നിന്നും പ്രതിപക്ഷം ഓടി ഒളിക്കുന്നു. ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് യാതൊരു അസൗകര്യവും ഇല്ല. തന്നോടൊപ്പം നിലയ്ക്കലും പമ്പയിലും സന്ദര്‍ശനം നടത്താന്‍ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.













Discussion about this post